ശബരിമലയില്‍ താത്ക്കാലിക ജീവനക്കാര്‍ കുറവ്..... അപ്പം, അരവണ പ്രസാദം ഒരുക്കലും വിതരണവും താളം തെറ്റുന്നു.... അരവണ വിതരണ കൗണ്ടറിന് മുന്നില്‍ നീണ്ട ക്യൂ

താത്കാലിക ജീവനക്കാര്‍ കുറവായതിനാല്‍ ശബരിമലയില്‍ അപ്പം, അരവണ പ്രസാദം ഒരുക്കലും വിതരണവും താളം തെറ്റുന്നു. പായ്ക്കിങ് മുടങ്ങിയിരിക്കുകയാണ്. ഇത് പ്രസാദവിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പത്തുടിന്‍ അരവണ ഒരു കാര്‍ട്ടണായി പായ്ക്കിങ് നടത്തിയിരുന്നു. ഒരുമിച്ച് കൂടുതല്‍ അരവണ വാങ്ങുന്ന തീര്‍ഥാടകര്‍ക്ക് ഇത് സൗകര്യമായിരുന്നു.
ഇതരസംസ്ഥാന തീര്‍ഥാടകരാണ് ഈ സൗകര്യം ഏറെ പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാല്‍, ജീവനക്കാരുടെ അഭാവംമൂലം അരവണയുടെ കാര്‍ട്ടണ്‍ പാക്കിങ് നിര്‍ത്തി. അരവണ വിതരണ കൗണ്ടറിന് മുന്നില്‍ ക്യൂ രൂപപ്പെടുന്നു.
വിതരണത്തിലെ ബുദ്ധിമുട്ടുകാരണം അരവണയുടെ ഒന്നിച്ചുള്ള ഓര്‍ഡറുകള്‍ നിരുത്സാഹപ്പെടുത്തുന്നുമുണ്ട്.മുന്‍വര്‍ഷങ്ങളില്‍ ശബരിമലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയിരത്തോളം ജീവനക്കാരെ ദേവസ്വംബോര്‍ഡ് നിയമിച്ചിരുന്നു. ഈ ജീവനക്കാരാണ് അപ്പം, അരവണ, ചുക്കുവെള്ളം തുടങ്ങിയവ നല്‍കിയിരുന്നത്.
ഇപ്രാവശ്യം തീര്‍ഥാടകരുടെ തിരക്ക് കുറഞ്ഞേക്കുമെന്ന് കരുതിയതിനാല്‍, മുന്നൂറോളം ജിവനക്കാരെ മാത്രമേ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചുള്ളൂ. ഇതില്‍ നല്ലൊരുപങ്കും ആദ്യ ആഴ്ചയ്ക്കുശേഷം ജോലി മതിയാക്കി മടങ്ങി.
കുറച്ചുപേര്‍ക്ക് പകര്‍ച്ചപ്പനി പിടിപെട്ടു. ഇതോടെയാണ് പ്രസാദവിതരണവും ചുക്കുവെള്ളവിതരണവും താറുമാറായത്.നീലിമലപ്പാത തുറക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുമ്പോഴും ഈ പാതയില്‍ ചുക്കുവെള്ള വിതരണത്തിനുപോലും ആളില്ല.
കാണിക്കയായി കിട്ടുന്ന സാധനങ്ങളും പൈസയും തരംതിരിക്കാനും എണ്ണിത്തിട്ടപ്പെടുത്താനും കഴിഞ്ഞിട്ടില്ല. അതേസമയം, തീര്‍ഥാടകരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha