തമിഴ്നാട് തുറന്നുവിട്ട മുല്ലപ്പെരിയാര്‍ വെള്ളത്തില്‍ മുങ്ങി കേരളം; ഒരു കൂടിയാലോചനയുമില്ലാതെ മുല്ലപ്പെരിയാര്‍ സെല്ലും അന്തര്‍ സംസ്ഥാന-ഉപദേശക സമിതിയും അടച്ചുപൂട്ടിയ സംസ്ഥാന സര്‍ക്കാര്‍, ഇനി വരാനിരിക്കുന്നത് നിർണായക തീരുമാനങ്ങൾ

ഒരു മുന്നറിയിപ്പുമില്ലാതെ തമിഴ്നാട് തുറന്നുവിട്ട മുല്ലപ്പെരിയാര്‍ വെള്ളത്തില്‍ കേരളം ആശയക്കുഴപ്പത്തിലാണ്. ഇതേതുടർന്ന് നിലയില്ലാകയത്തിലായത്, ഒരു കൂടിയാലോചനയുമില്ലാതെ മുല്ലപ്പെരിയാര്‍ സെല്ലും അന്തര്‍ സംസ്ഥാന-ഉപദേശക സമിതിയും അടച്ചുപൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ തന്നെ എന്നതിൽ സംശയമില്ല. തമിഴ്നാടുമായി ഡിസംബറില്‍ ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു തീയതി പോലും തീരുമാനിക്കാനായിട്ടില്ല. കോടതി വിധികള്‍ മുഴുവന്‍ കേരളത്തിന് എതിരായതിനാല്‍ തന്നെ പ്രായോഗിക, നയ തീരുമാനത്തിലേക്ക് പോവുകയാണ് പോംവഴി എന്നത്.
കൂടാതെ രമ്യമായ പരിഹാരത്തിനുപകരം രാഷ്ട്രീയ വിവാദമാക്കുന്നത് തീക്കളിയാവുന്നതാണ്. മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച മുല്ലപ്പെരിയാര്‍ സെല്ല് അടച്ചുപൂട്ടിയത് ഒന്നാം പിണറായി സര്‍ക്കാർ തന്നെയാണ്. അധിക ചെലവാണെന്നും അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങള്‍ക്ക് ഒരുസമിതി മതിയെന്ന നയ ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് ചെയ്തത്. ഇതേതുടര്‍ന്ന് അന്തര്‍ സംസ്ഥാന ഉപദേശക സമിതി പിരിച്ചുവിട്ട് ഉപദേശം നല്കാന് രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രതിനിധികള്‍ അടങ്ങുന്ന ത്രിതല സമിതി രൂപവത്കരിക്കാന്‍ തീരുമാനിക്കുകയുണ്ടായി. ഇതോടെ മുല്ലപ്പെരിയാര്‍ 'ബ്യൂറോക്രാറ്റിക്ക്' വിഷയം മാത്രമായി മാറി.
അതേസമയം ഡിസംബര്‍ രണ്ടിനാണ് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഈ വര്‍ഷം രണ്ടാമത്തെ കത്തയച്ചത്. 2006ലും 2014ലും സുപ്രീംകോടതിയില്‍ കേസ് തോറ്റ കേരളത്തിന് മുന്നില്‍ വിട്ടുവീഴ്ചയുടെയും പ്രായോഗികതയുടെയും വഴികള്‍ മാത്രമാണുള്ളത്. അത് മറന്നാണ് ബേബി ഡാം ശക്തിപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചത്.
അങ്ങനെ കേന്ദ്ര ജല കമീഷന് തൃപ്തികരമായി ബേബി ഡാം ശക്തിപ്പെടുത്തിയ ശേഷം 152 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് സാധിക്കുന്നതാണ്. അതിനുമുമ്പ് തന്നെ സ്വതന്ത്ര വിദഗ്ധര്‍ അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കാമെന്നും കോടതി 2006ല്‍ വിധിച്ചിരുന്നു. അണക്കെട്ടിന്റെ ബലക്ഷയം ഒരിക്കല്‍ കൂടി വിഷയമാക്കാന്‍ കേരളത്തിന് ഇതുവഴി സാധിക്കുമായിരുന്നു. ബേബി ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് ഇതിനായിരുന്നുവെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ അന്ന് ചൂണ്ടിക്കാട്ടിയത്.
ഇതേതുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി കേരളത്തോട് പരസ്യമായി നന്ദി പ്രകടിപ്പിച്ചത് രാഷ്ട്രീയ വിവാദമായതോടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്മാറിയിരുന്നു. തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ വിഷയം തെരുവിലേെക്കത്തിച്ചതോടെ ഡി.എം.കെ സര്‍ക്കാറും പ്രതിരോധത്തിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha