സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ ഭിന്നത... സമരം തുടരുമെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ ഭിന്നത രൂക്ഷം. സമരം പിന്‍വലിച്ചിട്ടില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയതോടെയാണ് സംഘടനയിലെ ഭിന്നത മറനീക്കി പുറത്തായത്.
ഇന്നും സമരം തുടരുമെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. നീറ്റ് പിജി അലോട്ട്‌മെന്റ് വൈകുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരം നടത്തിയത്.
സമരക്കാരുമായി ചൊവ്വാഴ്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചയില്‍ തന്നത് വാക്കാലുള്ള ഉറപ്പുകള്‍ മാത്രമാണെന്നും, രേഖാമൂലം ഉറപ്പ് നല്‍കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നുമാണ് ഒരു വിഭാഗം പിജി ഡോക്ടര്‍മാര്‍ പറയുന്നത്.
എന്നാല്‍ രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രം തുടര്‍സമരം മതിയെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം.
https://www.facebook.com/Malayalivartha