'രാഷ്ട്രത്തിന്റെ ധീരനായ സൈനിക ജനറല്‍ ബിപിന്‍ റാവത്തിന് സല്യൂട്ട്'; സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് നടന്‍ മമ്മൂട്ടി

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് നടന്‍ മമ്മൂട്ടി. തീര്‍ത്തും അവിശ്വസനീയമാണ് അദ്ദേഹത്തിന്റെ മരണം എന്ന് മമ്മൂട്ടി പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.'തീര്‍ത്തും ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമാണ് രാഷ്ട്രത്തിന്റെ ധീരനായ സൈനിക ജനറല്‍ ബിപിന്‍ റാവത്തിനും ശ്രീമതി മധുലിക റാവത്തിനും സല്യൂട്ട്. ഈ ദാരുണമായ അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നു', മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു.
ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യര്‍ തുടങ്ങി സിനിമ മേഖലയിലെ നിരവധിപ്പേര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha