വേദനയായി മധുലിക... സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും മരണമടഞ്ഞ ഞെട്ടലില്‍ രാജ്യം; സൈനിക വിധവകള്‍ക്കും മക്കള്‍ക്കുമായി ജീവിതം മാറ്റിവച്ച വനിത; മധുലികയുടെ മരണത്തില്‍ തേങ്ങി സൈനിക കുടുംബങ്ങള്‍

വീര ചരമം അടഞ്ഞ സൈനികരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും താങ്ങും തണലുമായിരുന്നു മധുലിക റാവത്ത്. പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിനു പേരുടെ കരുത്തായിരുന്നു അവര്‍. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദം നേടിയ മധുലിക, ക്യാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായും പ്രവര്‍ത്തിച്ചിരുന്നു. അവരെല്ലാം മധുലിക റാവത്തിന്റെ മരണത്തില്‍ ഒരുപോലെ തേങ്ങുകയാണ്.
ബുധനാഴ്ച തമിഴ്‌നാട്ടിലെ ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നാണ് ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര്‍ മരിച്ചത്.
രാജ്യത്തിന് കാവലായാണ് ബിപിന്‍ റാവത്ത് സേവനമനുഷ്ഠിച്ചതെങ്കില്‍ ഭാര്യ മധുലികയുടെ സേവനം സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. ആര്‍മി വൈഫ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു മധുലിക. സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായായിരുന്നു മധുലികയുടെ പ്രവര്‍ത്തനം. ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ജിഒകളില്‍ ഒന്നാണ് ഇത്.
സൈനിക വിധവകളെയും ഭിന്നശേഷിയുള്ള കുട്ടികളെയും സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും ക്യാംപെയ്‌നുകളുടെയും ഭാഗമായി മധുലിക റാവത്ത് പ്രവര്‍ത്തിച്ചിരുന്നു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും 2021 ഏപ്രില്‍ 3ന് ഗുരുവായൂര്‍ ക്ഷേത്രത്തിലും ആനക്കോട്ടയിലും സന്ദര്‍ശനം നടത്തിയപ്പോള്‍ സൈനികരുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിലും തയ്യല്‍, ബാഗ് നിര്‍മാണം തുടങ്ങിയ സ്വയം തൊഴിലുകള്‍ക്കായി അവരെ പ്രോത്സാഹിപ്പിക്കുന്നതിലും അവര്‍ നിറഞ്ഞു നിന്നു. അംഗങ്ങളുടെ ആരോഗ്യവും ക്ഷേമവും മധുലിക ശ്രദ്ധാപൂര്‍വം നോക്കി.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലികയും വെല്ലിങ്ടണിലേക്കു പോയത് അവര്‍ സേനയില്‍ വഹിക്കുന്ന ചുമതലയുടെ ഭാഗമായാണ്. സൈനികരുടെ ഭാര്യമാരുടെ സംഘടനയായ 'ഡിഫന്‍സ് വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ' (ഡിഡബ്ല്യുഡബ്ല്യുഎ) പ്രസിഡന്റ് പദവി വഹിക്കുന്നത് സംയുക്ത സേനാ മേധാവിയുടെ ഭാര്യയാണ്.
സേനയുടെ ചടങ്ങുകളില്‍ മേധാവിക്കൊപ്പം പോകേണ്ടത് ഭാര്യയുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണ്. ചടങ്ങിലെ ഓഫിസര്‍മാരുടെ ഭാര്യമാരുമായി ആശയവിനിമയം നടത്തുക, അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുക എന്നതാണു അസോസിയേഷന്‍ പ്രസിഡന്റെന്ന നിലയിലുള്ള ചുമതല. സേനാ വിമാനങ്ങളിലും കോപ്റ്ററുകളിലും യാത്ര ചെയ്യാന്‍ ഇവര്‍ക്ക് അനുമതിയുണ്ട്.
സേനയുടെ ഭാഗമല്ലാത്ത മറ്റു പൗരന്‍മാര്‍ സേനാ വിമാനങ്ങള്‍, കോപ്റ്ററുകള്‍ എന്നിവയില്‍ യാത്ര ചെയ്യുമ്പോള്‍, സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. യാത്രയ്ക്കിടെയുള്ള അപകടങ്ങളില്‍ ജീവന്‍ നഷ്ടമായാല്‍ ഉത്തരവാദിത്തം സേനയ്ക്കല്ലെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലമാണിത്. സര്‍വസൈന്യാധിപനായ രാഷ്ട്രപതിയെ അഭിസംബോധന ചെയ്താണ് ഈ സത്യവാങ്മൂലം നല്‍കേണ്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഊട്ടിയിലും കൂനൂരിലും കാഴ്ച മറയ്ക്കുന്ന വിധം കനത്ത മൂടല്‍മഞ്ഞായിരുന്നു. ചൊവ്വാഴ്ച അല്‍പം കുറവുണ്ടായിരുന്നെങ്കിലും ഇന്നലെ വീണ്ടും കനത്തു. രക്ഷാപ്രവര്‍ത്തനം നടക്കുമ്പേ!!ാഴും കനത്ത കേ!ാടമഞ്ഞായിരുന്നു. നവംബര്‍- ഡിസംബര്‍ കാലത്തെ മഞ്ഞ് വില്ലനാണെന്നു തിരിച്ചറിഞ്ഞിരുന്നയാളാണു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത.
ഇഷ്ട വിശ്രമകേന്ദ്രമായ കോടനാട്ടെ ബംഗ്ലാവിലേക്കു കോയമ്പത്തൂര്‍ വിമാനത്താവളത്തിലിറങ്ങി സൂലൂരില്‍നിന്നു ഹെലികോപ്റ്ററിലാണ് പോകാറുള്ളതെങ്കിലും നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെ യാത്ര കാറില്‍ ആയിരുന്നു. ഹെലികോപ്റ്റര്‍ യാത്രയ്ക്കു പ്രശ്‌നങ്ങളില്ലെന്ന് അറിയിപ്പു ലഭിച്ചാലും വേണ്ടെന്നു ജയലളിത പറയുമായിരുന്നത്രേ. 'ചതിക്കുന്ന മഞ്ഞ്' എന്നാണ് ഈ സീസണിലെ കോടയെ പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha