മറക്കില്ല പ്രദീപേ കേരളം... സംയുക്ത സേനാ മേധാവി ഉള്‍പ്പെട്ട ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച പ്രദീപ് മലയാളികളുടെ നോവാവുന്നു; കേരളത്തിലെ പ്രളയസമയത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റിന്റെ പ്രശംസ നേടിയ സൈനികന്‍

സംയുക്ത സേനാ മേധാവി ബിപിന്‍ സിംഗിന്റെ മരണത്തിന് കാരണമായ ഹെലികോപ്ടര്‍ അപകടത്തിന്റെ നടുക്കത്തിലാണ് കേരളം. അതിനിടെ അതില്‍ ഒരു മലയാളിയും ഉണ്ടെന്ന വാര്‍ത്തയാണ് രാത്രിയോടെ പുറത്ത് വന്നത്. തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസര്‍ എ. പ്രദീപ് അറക്കല്‍ ആണ് ഊട്ടിക്ക് അടുത്തുള്ള കുനൂരിലുണ്ടായ ഹെലികോപ്റ്ററില്‍ അപകടത്തില്‍ മരിച്ചത്.
ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. 2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ്, പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു.
പ്രദീപ് അറക്കല്‍ രാഷ്ട്രപതിയുടെ പ്രത്യേക പ്രശംസ നേടിയ സൈനികനാണ്. 2018ല്‍ കേരളത്തിലെ പ്രളയസമയത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പ്രദീപിന് രാഷ്ട്രപതിയുടെ പ്രശംസ. പ്രളയ സമയത്ത് കോയമ്പത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന പ്രദീപ് കേരളത്തിലേക്ക് ഡ്യൂട്ടി ചോദിച്ചു വാങ്ങിക്കുകയായിരുന്നു.
തൃശൂര്‍ ഒല്ലൂര്‍ സ്വദേശി അറക്കല്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് അറക്കല്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു. 2004ല്‍ വ്യോമസേനയില്‍ ചേര്‍ന്ന പ്രദീപ് പിന്നീട് എയര്‍ ക്രൂ ആയി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കേരളത്തിലെ പ്രളയത്തിന് പുറമേ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം, മാവോയിസ്റ്റുകള്‍ക്കെതിരായ വിവിധ ഓപ്പറേഷനുകള്‍ എന്നിവയിലും പ്രദീപ് സജീവമായി പങ്കെടുത്തിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു പ്രദീപിന്റെ മകന്റെ ജന്മദിനം. ഇതിനും രോഗബാധിതനായ പിതാവിന്റെ ചികിത്സയ്ക്കുമായി പ്രദീപ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടില്‍ ഉണ്ടായിരുന്നു. ഡ്യൂട്ടിക്ക് തിരിച്ചെത്തി നാല് ദിവസങ്ങള്‍ക്കുള്ളിലാണ് അപകടം സംഭവിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം.
ഇന്നലെ ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരില്‍ സൈനിക വിമാനം തകര്‍ന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു. അതിലാണ് പ്രദീപും ഉണ്ടായിരുന്നത്.
കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
മൂന്നു ദിവസത്തോളം ഇവിടെ കനത്ത മഞ്ഞായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഹെലികോപ്റ്റര്‍ താഴ്ന്നു പറന്ന് മരത്തില്‍ ഇടിച്ച് പൊട്ടിത്തകര്‍ന്ന് തീപിടിച്ചു എന്നാണ് സമീപവാസികള്‍ പറയുന്നത്. ഹെലികോപ്റ്റര്‍ നിലത്തുവീണ് തീ പിടിച്ചതോടെ ആര്‍ക്കും അടുക്കാന്‍ പറ്റാത്ത അവസ്ഥയായി. പിന്നീട് നാട്ടുകാര്‍ കുടത്തിലും ബക്കറ്റിലും വെള്ളം െകാണ്ട് വന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടത്തില്‍പ്പെട്ടവരില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദീപിന്റെ മരണത്തില്‍ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തുന്നത്.
"
https://www.facebook.com/Malayalivartha