മരത്തിലിടിച്ച് പൊട്ടിത്തെറിച്ചു;കോടമഞ്ഞിനുള്ളിലൂടെ 4 ദേഹങ്ങൾ തീ ഗോളങ്ങളായി താഴേക്ക്;കണ്ടത് അതിഭീകരമായ കാഴ്ച്ച; അപകടം കണ്ട ദൃസാക്ഷികൾ പറയുന്നത് ഇങ്ങനെ

സംയുക്ത സേനാ മേധാവി ബിപിൻ രാവത്തിന്റെയും കൂട്ടാളികളുടേയും മരണം അത്യന്തം വേദനാജനകവും നടുക്കുന്നതുമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇത് കണ്ട ദൃക്സാക്ഷികൾ പറയുന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. താഴെ വീണതിനു പിന്നാലെ ഹെലികോപ്ടര്‍ പൊട്ടിത്തെറിച്ചു; 2 പേര്‍ക്കേ ജീവനുണ്ടായിരുന്നുള്ളു.
കനത്ത കോടമഞ്ഞിനുള്ളിലൂടെ നാലു തീഗോളങ്ങൾ താഴേക്കുവീഴുന്നതാണ് ആദ്യം കണ്ടതെന്ന് കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിന്റെ ദൃക്‌സാക്ഷിയായ നഞ്ചപ്പസത്രത്തിലെ കോളനി നിവാസി കൃഷ്ണസ്വാമിയും മാധ്യമങ്ങളോട് പറഞ്ഞു . ഹെലിക്കോപ്ടർ നീലഗിരിയിൽ തകർന്നുവീണത് ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയാണ്. ദുരന്തത്തിൽ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 13 പേരായിരുന്നു മരിച്ചത്.
നിലംപതിച്ച് നിമിഷങ്ങൾക്കകം ഹെലിക്കോപ്ടർ പൊട്ടിത്തെറിച്ചെന്നും രണ്ടുപേർക്കു മാത്രമാണ് ആ സമയത്ത് ജീവനുണ്ടായിരുന്നതെന്നും അപകടസ്ഥലത്ത് ആദ്യമെത്തിയവരിൽ ഒരാളായ കടശി ശിവകുമാർ പറഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ നഞ്ചപ്പ ഛത്രത്തിന് സമീപം ഒരു ഹെലികോപ്ടർ വീണതായി വിവരം കിട്ടി . ഇത് കേട്ട് പ്രദേശവാസികൾ അവിടേക്ക് പോയി.
അവിടെയെത്തി അൽപസമയം കഴിഞ്ഞപ്പോഴായിരുന്നു ഹെലികോപ്ടർ പൊട്ടിത്തെറിച്ചത്.തുടർന്ന് ഹെലിക്കോപ്ടറിന്റെ അടുത്തുചെന്നു നോക്കിയപ്പോൾ രണ്ടുപേർ ജീവനോടെ ഉണ്ടായിരുന്നു. തീപ്പൊള്ളലേറ്റ അവരുടെ സ്ഥിതി ഗുരുതരമായിരുന്നു. പക്ഷേ ജീവനുണ്ടായിരുന്നു. ഇവരെ അഗ്നിരക്ഷാസേന വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുണ്ടായിരുന്ന 12 പേരും മരിച്ച നിലയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആ സമയത്ത് പ്രദേശത്ത് കനത്തമൂടൽമഞ്ഞുണ്ടായിരുന്നെന്നും ശിവകുമാർ വെളിപ്പെടുത്തി l. മേഖലയിൽ വീടുകളുണ്ടായിരുന്നു. പക്ഷേ അവയ്ക്കു മീതേ ഹെലിക്കോപ്ടർ വീണില്ല. നാലഞ്ച് മരങ്ങളിൽ ഇടിച്ചായിരുന്നു ഹെലിക്കോപ്ടർ താഴേക്ക് വീണത്. നിലംപതിച്ചതിന് തൊട്ടുപിന്നാലെ ഹെലിക്കോപ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു . നിരവധിപ്പേർ സംഭവസ്ഥലത്ത് എത്തി. സൈനിക-പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരുമാണ് അപകടം നടന്ന സ്ഥലത്തേക്ക് പോയതെന്നും ശിവകുമാർ വ്യക്ത്മാക്കി.
കൂലിപ്പണിക്കാരനായ കൃഷ്ണസ്വാമി വീടിനു മുന്നിലെ പൈപ്പിൽ നിന്നു വെള്ളമെടുക്കാൻ ഇറങ്ങിയപ്പോഴാണ് 150 മീറ്റർ അകലെ കോപ്റ്റർ തകർന്നുവീണത്. അദ്ദേഹം പറയുന്നത് ഇങ്ങനെ : കനത്ത കോടമഞ്ഞായിരുന്നു. അതിനിടയിലൂടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ടപോലെയെത്തി ഒരു മരത്തിലിടിച്ചു തീപിടിക്കുന്നതായിരുന്നു ആദ്യം കണ്ടത്. തൊട്ടു പിന്നാലെ 4 തീഗോളങ്ങൾ താഴേയ്ക്കു പതിക്കുകയായിരുന്നു . തീപിടിച്ച ആളുകളായിരുന്നു അത്.
ഹെലികോപ്റ്റർ കറങ്ങിച്ചെന്ന് ഏകദേശം 50 മീറ്റർ അകലെ കാട്ടിലെ കൊക്കയിലെ മറ്റൊരു മരത്തിൽ ഇടിച്ചു കത്തിക്കൊണ്ടുതന്നെ താഴേക്കു തകർന്നു വീഴുകയായിരുന്നു . സമീപമുള്ള നാലഞ്ചു വീടുകളിൽ നിന്നുള്ളവർ അടുത്തേക്ക് ഒാടിയെത്തി . പക്ഷേ, അഗ്നിനാളങ്ങൾക്കും ചെറു പൊട്ടിത്തെറികൾക്കുമിടയിൽ കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. വൈകാതെ പൊലീസും അഗ്നിരക്ഷാസേനയുമെത്തി. കുറച്ചു കഴിഞ്ഞപ്പോൾ സൈനികരും വന്നു.
വീടിന് ഏതാണ്ട് 150 മീറ്റർ അകലെ വനഭൂമിയിലായിരുന്നു കോപ്റ്റർ കത്തിവീണത്. വലിയ മരങ്ങൾ മുറിഞ്ഞുവീണ നിലയിലായിരുന്നു. വലിയ ശബ്ദമുണ്ടായി. ആകെ പേടിച്ചുപോയി. ആദ്യം ഒന്നും മനസ്സിലായതുമില്ലെന്നും അദ്ദേഹം പറയുന്നു.
കോപ്റ്ററും യാത്രക്കാരുമെല്ലാം കത്തിക്കരിഞ്ഞിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ സംഭവസ്ഥലത്തിന്റെ നിയന്ത്രണം സൈനികർ ഏറ്റെടുത്തു. രക്ഷാപ്രവർത്തനത്തിനിടയിലും പൊട്ടിത്തെറിയുണ്ടായെങ്കിലും ആർക്കും പരുക്കില്ല. രക്ഷാപ്രവർത്തകർക്ക് ആവശ്യമായ തുണിയും വെള്ളവും പാത്രവുമൊക്കെയായി സത്രത്തിലെ നാട്ടുകാർ ഉണ്ടായിരുന്നു.
പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഊട്ടി പൊലീസും പ്രാഥമിക കാര്യങ്ങളൊക്കെ ചെയ്തു. ശങ്കർ എന്നയാളുടെ വീടിനു മുകളിൽ തീ പിടിച്ച കോപ്റ്റർ ചിറകിന്റെ ഒരു കഷണം വീണെങ്കിലും കാര്യമായ നാശനഷ്ടമൊന്നുമുണ്ടായില്ല. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു ഭാഗ്യം.
സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും കൂടെയുണ്ടായിരുന്നവരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കുമെന്ന് റിപ്പോർട്ട്. ശവസംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച നടക്കും. ഡൽഹി കന്റോൺമെന്റിലാണ് അന്തിമ സംസ്കാരചടങ്ങുകൾ.
വ്യാഴാഴ്ച വൈകിട്ടോടെ സൈനിക വിമാനത്തിൽ ഡൽഹിയിലെത്തിക്കുന്ന ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മുതൽ രണ്ടുമണി വരെ കാമരാജ് റോഡിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെക്കും. ശേഷം വിലാപയാത്രയായി കന്റോൺമെന്റിലെത്തിച്ച് അന്തിമചടങ്ങുകൾ നടത്തും.
https://www.facebook.com/Malayalivartha