പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് അസാമാന്യ കഴിവായിരുന്നു ജനറല്‍ റാവത്തിന്;കോവിഡ്‌കാല രക്ഷാദൗത്യമായ ഓപ്പറേഷന്‍ സമുദ്രസേതു അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തിലായിരുന്നു;വന്ദേഭാരത് മിഷന്‍റെ വിജയത്തില്‍ നിര്‍ണായകമായി ഓപ്പറേഷന്‍ സമുദ്രസേതു;സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ കുറിച്ച് വി. മുരളീധരൻ

കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനം തുടങ്ങി. അദ്ദേഹത്തെ കുറിച്ച് ഓർക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
വിദേശകാര്യമന്ത്രാലയത്തിലെ ഔദ്യോഗിക ജീവിതത്തിനിടയില്‍ പരിചയപ്പെട്ടവരില്‍ ഏറെ ആദരവ് തോന്നിയിട്ടുള്ള വ്യക്തിത്വമാണ് ജനറല്‍ ബിപിന്‍ റാവത്തിന്‍റേത്…നിരവധി ഔദ്യോഗിക പരിപാടികളില്‍ അദ്ദേഹവുമൊന്നിച്ച് പങ്കെടുക്കാനും സൗഹൃദം പുതുക്കാനും സാധിച്ചിട്ടുണ്ട്…ഏറ്റവുമൊടുവില്‍ കഴിഞ്ഞമാസമാണ് അദ്ദേഹത്തോട് സംസാരിച്ചത്…
നേപ്പാള്‍ കരസേനാ മേധാവി ജന.പ്രഭു റാം ശര്‍മയ്ക്ക് ഇന്ത്യന്‍ സേനയുടെ ഓണററി ജനറല്‍ പദവി സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു അത്… രാഷ്ട്രപതി ഭവനില്‍ അടുത്തടുത്ത കസേരകളിലായിരുന്നു ഞാനും ജന.റാവത്തും..ആ ചടങ്ങിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യ-നേപ്പാള്‍ സൈനിക ബന്ധത്തെക്കുറിച്ചും അന്നദ്ദേഹം വിശദമായി പറഞ്ഞു തന്നു…
പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് അസാമാന്യ കഴിവായിരുന്നു ജനറല്‍ റാവത്തിന്… കോവിഡ്‌കാല രക്ഷാദൗത്യമായ ഓപ്പറേഷന്‍ സമുദ്രസേതു അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തിലായിരുന്നു.. വന്ദേഭാരത് മിഷന്‍റെ വിജയത്തില്‍ നിര്‍ണായകമായി ഓപ്പറേഷന്‍ സമുദ്രസേതു… യുഎസ് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനമടക്കം എത്രയോ ചടങ്ങുകളില്‍ ഞങ്ങള്‍ ഒന്നിച്ച് പങ്കെടുത്തു…. ഈ ആകസ്മിക വിയോഗം ഉള്‍ക്കൊള്ളാനാവുന്നില്ല ജനറല്‍…….
https://www.facebook.com/Malayalivartha