മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്‌നാടിന്റെ നടപടിയില്‍ ഇടപെടലാവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്‌നാടിന്റെ നടപടിയില്‍ ഇടപെടലാവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന് കേരളം അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച തന്നെ പരിഗണിക്കാമെന്ന് കോടതി മറുപടി നല്‍കി.
https://www.facebook.com/Malayalivartha