കൈതപ്രത്തിന്റെ കളിയാട്ടത്തിലെ പാട്ട് കേട്ടിട്ടില്ലേ? “വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കും നേരത്ത്”; അതെ, ആ വണ്ണാത്തിപ്പുഴ തന്നെ;പാർട്ടി ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി പുഴ ശുചീകരണം ഏറ്റെടുത്തിരിക്കുകയാണെന്ന് അറിയിച്ച് ഡോ.തോമസ് ഐസക്ക്

ആലക്കോട് പഞ്ചായത്തിൽ നിന്ന് ആരംഭിച്ച് കടന്നപ്പള്ളി പാണപ്പുഴ – എരമം – കുറ്റൂർ – ചെറുതാഴം –പയ്യന്നൂർ – രാമന്തളി വഴി അറബിക്കടലിലേയ്ക്ക് ഒഴുകിപ്പോകുന്ന വണ്ണാത്തിപ്പുഴ. പാർട്ടി ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി പുഴ ശുചീകരണം ഏറ്റെടുത്തിരിക്കുകയാണെന്ന് അറിയിച്ച് ഡോ.തോമസ് ഐസക്ക്.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കൈതപ്രത്തിന്റെ കളിയാട്ടത്തിലെ പാട്ട് കേട്ടിട്ടില്ലേ? “വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കും നേരത്ത്.....” അതെ, ആ വണ്ണാത്തിപ്പുഴ തന്നെ. ആലക്കോട് പഞ്ചായത്തിൽ നിന്ന് ആരംഭിച്ച് കടന്നപ്പള്ളി പാണപ്പുഴ – എരമം – കുറ്റൂർ – ചെറുതാഴം –പയ്യന്നൂർ – രാമന്തളി വഴി അറബിക്കടലിലേയ്ക്ക് ഒഴുകിപ്പോകുന്ന വണ്ണാത്തിപ്പുഴ.
പാർട്ടി ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി പുഴ ശുചീകരണം ഏറ്റെടുത്തിരിക്കുകയാണ്. എരിപുരത്ത് കച്ചേരിക്കടവിലാണ് ഉദ്ഘാടനം. പുഴയിൽ സാമാന്യം ഒഴുക്കുണ്ട്. അത്രയ്ക്കു മലീമസമെന്നു പറയാനാവില്ല. പാർട്ടി സഖാക്കൾ തീരുമാനിച്ചാൽ ശുചീകരണം ഉറപ്പ്. എന്നാൽ വെല്ലുവിളി അതു ശുചിയായി സൂക്ഷിക്കുന്നതിലാണ്.
അതിനു കഴിയണമെങ്കിൽ പുഴയിലേയ്ക്ക് എത്തുന്ന എല്ലാ ചെറുതോടുകളും വൃത്തിയാക്കണം. ഇവയുടെയെല്ലാം വൃഷ്ടിപ്രദേശം സമ്പൂർണ്ണ ശുചിത്വം കൈവരിക്കണം. ഉറവിടത്തിൽ വേർതിരിക്കണം. ജൈവമാലിന്യം കമ്പോസ്റ്റ് ചെയ്യണം. അജൈവമാലിന്യം ശേഖരിക്കണം.
ഗ്രേ വാട്ടർ സോക്പിറ്റിലേയ്ക്ക് ഒഴുക്കണം. ബ്ലോക്ക് വാട്ടർ സംസ്കരണത്തിനു കേന്ദ്രമുണ്ടാകണം. പുഴയുടെ ഏര്യം മുതൽ മീങ്കുഴി അണക്കെട്ടു വരെ ഏതാണ്ട് 18 കിലോമീറ്റർ ദൂരം 1200 പ്രവർത്തകർ വൃത്തിയാക്കി. പുഴയുടെ സംരക്ഷണത്തിന് മാസ്റ്റർപ്ലാൻ ഉണ്ടാക്കാനും തീരുമാനമെടുത്തു.
https://www.facebook.com/Malayalivartha