കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം ആലപ്പുഴ സ്വദേശിയെ ആക്രമിച്ച് സ്കൂട്ടറും പണവും സ്വർണവും കവർച്ച ചെയ്തു ; അക്രമി സംഘത്തിലെ രണ്ടു പേർ പിടിയിൽ

കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ആലപ്പുഴ സ്വദേശിയെ തടഞ്ഞുനിർത്തി സ്കൂട്ടറും സ്വർണവും പണവും കവർന്ന കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിൽ. കേസിലെ രണ്ട് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്.
വടവാതൂർ ഡംമ്പിങ്ങ് യാർഡിന് സമീപം പുത്തൻപുരയ്ക്കൽ ജസ്റ്റിൻ സാജൻ , മാന്നനം ആതിരമ്പുഴ കുട്ടിപടിയിൽ താമസിക്കുന്ന മുട്ടമ്പലം പരിയരത്തൂശ്ശേരി ഡോൺ മാത്യു എന്നിവരെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജോ പി.ജോസഫ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കെട്ടിട നിർമ്മാണ ജോലികൾ ചെയ്തിരുന്ന ആലപ്പുഴ സ്വദേശി നിർമാണ ജോലികൾക്ക് ശേഷം കഞ്ഞിക്കുഴി ഭാഗത്ത് വിശ്രമിക്കുന്നതിനിടെ പ്രതികൾ പ്രതികൾ സംഘം ചേർന്ന് ഇദേഹത്തെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
തുടർന്ന് , റെയിൽവേ സ്റ്റേഷന് പിൻഭാഗത്ത് എത്തിച്ച ശേഷം സ്വർണവും , പണവും സ്കൂട്ടറും തട്ടിയെടുത്തു. ഇതിനുശേഷം ഇദ്ദേഹം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി മോഷണം അടക്കമുള്ള കേസിലെ പ്രതികളാണ് സംഘത്തിൽ ഉള്ളതെന്ന് കണ്ടെത്തി.
തുടർന്ന് , ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജോ പി.ജോസഫ് , എസ്.ഐ അനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ ഷിബുക്കുട്ടൻ, എസ്.ഐ ശ്രീരംഗൻ , എസ്.ഐ രാജ്മോഹൻ , രാജ്‌മോഹൻ, എസ്.ഐ ചന്ദ്രബാബു എന്നിവർ അന്വേഷണം സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതികൾ മുൻപ് കഞ്ഞികുഴി ഹോബ് നോബ് ഹോട്ടലിൽ അതിക്രമം കാണിച്ച കേസിലെ പ്രതികളാണ്. പൊലീസ് വാഹനം അടിച്ചു തകർത്ത കേസിൽ കോടതിയിൽ വിചാരണ നേരിടുകയാണ് ഇരുവരും.
https://www.facebook.com/Malayalivartha