തലപ്പാവും പൂമാലയും ഷെർവാണിയുമണിഞ്ഞ് വിവാഹവേദിയിലെത്തി ശശി തരൂർ?അമ്പരന്ന് സോഷ്യൽ മീഡിയ

തലപ്പാവും പൂമാലയും ഷെർവാണിയുമണിഞ്ഞ് വിവാഹവേദിയിലെത്തി ശശി തരൂർ.പയ്യനും പെണ്ണിനൊപ്പം നിന്നപ്പോൾ ഇതിലാരാണ് വരൻ എന്ന് സോഷ്യൽ മീഡിയ . വരനേക്കാൾ സ്റ്റൈലിഷായിട്ടായിരുന്നു വിവാഹവേദിയിലെത്തിയത്. ശശി തരൂരിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കുകയാണ് .
അർബെയ്ൻ മീഡിയാ നെറ്റ്‌വർക്കിന്റെ സിഇഒ അഭിഷേക് കുൽക്കർണിയുടെയും പൈലറ്റായ ചാഹത് ദലാലിന്റെയും വിവാഹത്തിലായിരുന്നു തരൂർ എത്തിയത്.അഭിഷേകാണ് ചിത്രം പങ്കുവച്ചത്. ഇരുവർക്കും ആശംസകൾ അറിയിച്ചു. കമന്റുകളിൽ തരൂരിന്റെ ലുക്കിനെ കുറിച്ചായിരുന്നു പലരും പറഞ്ഞത് . ഇതിലിപ്പോൾ ആരാണ് യഥാർത്ഥ വരൻ എന്നാണ് സോഷ്യൽ മീഡിയ ചോധിക്കുന്നത് .
നോർത്തിന്ത്യൻ വിവാഹങ്ങളിൽ വരനാണ് തലപ്പാവും പൂമാലയുമൊക്കെ ധരിക്കുന്നത്.ഇവിടെ തരൂർ അതേ സ്റ്റൈലിലെത്തിയതോടെ സോഷ്യൽ മീഡിയ അമ്പരന്നു. സ്റ്റൈലിന്റെ കാര്യത്തിൽ തരൂരിനെ തോൽപ്പിക്കാനാകില്ലെന്നും മുഖത്തും ശരീരത്തിലും പ്രായം പറയുന്നില്ലെന്നുമൊക്കെയുള്ള കമന്റുകളാണ് നിറയുന്നത്. ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
https://www.facebook.com/Malayalivartha