പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് കുമ്മണ്ണൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമ്മണ്ണൂർ സ്വദേശി ചെറുശേരിൽ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കിടങ്ങൂർ കടുതോടി കടവിൽ ഇന്നലെ രാവിലെ കുളിക്കാനെത്തിയവർ കടവിൽ ബാഗും മൊബൈലും കണ്ടെത്തിയതിനെ തുടർന്ന് കിടങ്ങൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് ഇയാൾ വീട്ടിൽ എത്തിയിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചതോടെയാണ് തെരച്ചിൽ നടത്തിയത്. പാലാ ഫയർഫോഴ്‌സിന്റെ സ്‌കൂബാ യൂണിറ്റ്, കിടങ്ങൂർ പൊലീസും സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്. മൃതദേഹം തൊട്ടടുത്ത കടവിൽ നിന്നാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha