പിജി ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു; നാളെ മുതല്‍ അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരം പിജി ഡോക്ടര്‍മാര്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള സമരരീതി സ്വീകരിക്കും. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നത്.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്ക് ഹോസ്റ്റല്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ കത്ത് നല്‍കി. എന്നാല്‍ ഡോക്ടര്‍മാര്‍ ഒരു കാരണവശാലും ഹോസ്റ്റല്‍ ഒഴിയില്ലെന്ന തീരുമാനത്തിലാണ്. സമരക്കാരെ കര്‍ശനമായി നേരിടുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് കത്തു നല്‍കിയത്.
https://www.facebook.com/Malayalivartha