'രണ്ടുപേര്‍ മതംമറന്നു സ്നേഹിക്കുമ്ബോള്‍, അവര്‍ ഒന്നുചേരുമ്ബോള്‍ ചില കുരുക്കള്‍ പൊട്ടുന്നു. അവര്‍ക്ക് പരിചയമുള്ള സംസ്കാരത്തെപ്പറ്റി, വാക്കുകളെപ്പറ്റി അവര്‍ ബീച്ചില്‍ നിന്ന് വിളിച്ചു പറയുന്നു. അങ്ങനെ പൊട്ടുന്ന എല്ലാ കുരുക്കളും പൊട്ടട്ടെ...' മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയെ വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍ ശ്രീദേവി
പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും പരസ്യമായി അപമാനിച്ച മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ കടുത്ത വിമർശനം ഉന്നയിച്ച് ഹരീഷ് വാസുദേവന്‍ ശ്രീദേവി.
വ്യഭിചാര, റേപ്പ് കേസില്‍ പ്രതിയായി, കേസ് അട്ടിമറിച്ച കേസില്‍ പ്രതിയായ കുഞ്ഞാലിക്കുട്ടിയുടെ ഭൂതകാലം ജനങ്ങളെക്കൊണ്ടു ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാന്‍ ആ മുസ്‌ലിംലീഗ് നേതാവിനു കുഞ്ഞാലിക്കുട്ടിയോട് വല്ല വ്യക്തിവിരോധവും ഉണ്ടോ എന്ന് ലീഗ് നേതാവിനെ പരിഹസിച്ച് ഹരീഷ് വാസുദേവന്‍ ഫേസ്‌ബുക്കില്‍ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
രണ്ടുപേര്‍ മതംമറന്നു സ്നേഹിക്കുമ്പോള്‍, അവര്‍ ഒന്നുചേരുമ്ബോള്‍ ചില കുരുക്കള്‍ പൊട്ടുന്നു. അവര്‍ക്ക് പരിചയമുള്ള സംസ്കാരത്തെപ്പറ്റി, വാക്കുകളെപ്പറ്റി അവര്‍ ബീച്ചില്‍ നിന്ന് വിളിച്ചു പറയുന്നു. അങ്ങനെ പൊട്ടുന്ന എല്ലാ കുരുക്കളും പൊട്ടട്ടെ. വ്യഭിചാര, റേപ്പ് കേസില്‍ പ്രതിയായി, കേസ് അട്ടിമറിച്ച കേസില്‍ പ്രതിയായ കുഞ്ഞാലിക്കുട്ടിയുടെ ഭൂതകാലം ജനങ്ങളെക്കൊണ്ടു ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാന്‍ ആ മുസ്‌ലിംലീഗ് നേതാവിനു കുഞ്ഞാലിക്കുട്ടിയോട് വല്ല വ്യക്തിവിരോധവും ഉണ്ടോ ആവോ. ഈ സംസ്കാരം വേണമോ വേണ്ടയോ എന്ന് പുതുതലമുറ അണികള്‍ തീരുമാനിക്കട്ടെ. അവരവരുടെ നിലവാരവും,
അതോടൊപ്പം തന്നെ നേരത്തെ, എഴുത്തുകാരി ശാരദക്കുട്ടിയും സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇത് ക്രൂരതയും ഫാസിസവും ആണെന്നും സമാധാന ജീവിതം അര്‍ഹിക്കുന്ന മനുഷ്യരുടെ കൂട്ടത്തില്‍ തന്നെയാണ് വീണയും റിയാസും എന്നത് മറക്കരുതെന്നും ശാരദക്കുട്ടി വ്യക്തമാക്കുകയുണ്ടായി. മനുഷ്യത്വം കെട്ടുപോകുന്ന കാലം കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നതെന്നും പിണറായി ഭക്തിയും കക്ഷി രാഷ്ട്രീയവും ആരോപിച്ചു വരുന്നവരാരായാലും അവരോട് ദയ കാണിക്കേണ്ട ഒരാവശ്യവും തനിക്കില്ലെന്നും എഴുത്തുകാരി ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha