കൗതുകകരമായത് കലം ഉപയോഗിക്കുന്നതു സംബന്ധിച്ച ദീർഘമായ ഉപദേശങ്ങളാണ്;മൺചട്ടികൾ പാചകത്തിനു മുമ്പ് പാകപ്പെടുത്തുതിന് ഒരു പ്രോട്ടോക്കോൾ തന്നെയുണ്ട്;വെളിച്ചെണ്ണ തേച്ച് ഒരുദിവസം വെയിലത്തു വയ്ക്കണം;അതിനുശേഷം കഞ്ഞിവെള്ളം ഒഴിച്ച് ചൂടാക്കണം;വീണ്ടും വെളിച്ചെണ്ണ പുരട്ടി തീകൊണ്ട് കരിച്ചെടുത്താണ് പാകപ്പെടുത്തുന്നത്;പറഞ്ഞാൽ ഇതെല്ലാം ഓർഗാനോ ഗ്രാമിൽ ചെയ്തുതരും; പേരൂർക്കടയിലെ ഓർഗാനോ ഗ്രാമിനെ പരിചയപ്പെടുത്തി ഡോ .തോമസ് ഐസക്ക്

പേരൂർക്കടയിലെ ഓർഗാനോ ഗ്രാമിൽഡിസൈനർ മൺചട്ടികളും കാസ്റ്റ് അയൺ ഗാർഹിക ഉപകരണങ്ങളുമുണ്ടെന്നു ഡോ .തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഡിസൈനർ മൺചട്ടികൾ വേണമോ? അല്ല, കാസ്റ്റ് അയൺ ഗാർഹിക ഉപകരണങ്ങളോ? ജൈവ പച്ചക്കറിയോ ഉൽപ്പന്നങ്ങളോ?
പേരൂർക്കടയിലെ ഓർഗാനോ ഗ്രാമിൽ നിങ്ങൾക്കായി നല്ലൊരു ശേഖരം ഒരുക്കിയിട്ടുണ്ട്. ശ്രീദേവി പത്മജമാണ് സംരംഭക. റൂറൽ മാനേജ്മെന്റിൽ എം.എക്കാരിയാണ്. സന്നദ്ധസംഘടനകളിലായിരുന്നു മുമ്പു പ്രവർത്തനം. കേരളത്തിന്റെ നാനാഭാഗത്തു നിന്നാണ് വിൽപ്പനയ്ക്കുള്ളവ ശേഖരിച്ചിട്ടുള്ളത്. മൺകലങ്ങൾ കാസർഗോഡു നിന്നും തൃശ്ശൂരിൽ നിന്നുമാണ്.
തേൻ കണ്ണൂരിലെ കൂട്ടുകാരിയുടെ ഫാമിൽ നിന്നാണ്. സുഗന്ധവ്യഞ്ജനങ്ങളെല്ലാം ഭർത്താവ് പ്രശാന്തിന്റെ ഇടുക്കിയിലെ വീട്ടിൽ നിന്നാണ്. നാളികേരോൽപ്പന്നങ്ങൾ പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയുടേതാണ്. കൈത്തറി ബാലരാമപുരത്തു നിന്നും ചേന്ദമംഗലത്തു നിന്നുമാണ്. ബംഗാളിൽ നിന്നും ഗുജറാത്തിൽ നിന്നും ചില കരകൗശല ഉൽപ്പന്നങ്ങളുണ്ട്. എവിടെന്നായാലും നേരിട്ട് അറിയാവുന്നരിൽ നിന്നു മാത്രമേ ശേഖരിക്കൂ. അതുകൊണ്ട് ഗുണനിലവാരം നിങ്ങൾക്ക് ഉറപ്പാക്കാം.
കൗതുകകരമായത് കലം ഉപയോഗിക്കുന്നതു സംബന്ധിച്ച ദീർഘമായ ഉപദേശങ്ങളാണ്. മൺചട്ടികൾ പാചകത്തിനു മുമ്പ് പാകപ്പെടുത്തുതിന് ഒരു പ്രോട്ടോക്കോൾ തന്നെയുണ്ട്. വെളിച്ചെണ്ണ തേച്ച് ഒരുദിവസം വെയിലത്തു വയ്ക്കണം. അതിനുശേഷം കഞ്ഞിവെള്ളം ഒഴിച്ച് ചൂടാക്കണം. വീണ്ടും വെളിച്ചെണ്ണ പുരട്ടി തീകൊണ്ട് കരിച്ചെടുത്താണ് പാകപ്പെടുത്തുന്നത്. പറഞ്ഞാൽ ഇതെല്ലാം ഓർഗാനോ ഗ്രാമിൽ ചെയ്തുതരും.
ഇനി വീട്ടിൽ കൊണ്ടുപോയി കഴിഞ്ഞാൽ ചട്ടി വൃത്തിയായി സൂക്ഷിക്കുന്നതിനും ചിട്ടകളുണ്ട്. എന്തിന് ഈ ബദ്ധപ്പാടുകളെല്ലാം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. മൺചട്ടിക്കു പലതുണ്ട് ഗുണം. കലത്തിൽ വയ്ക്കുന്നതിനു പ്രത്യേക രുചിയുണ്ട്. പിന്നെ ഇന്ധനലാഭം. ഗ്യാസ് ഓഫാക്കി കഴിഞ്ഞാലും ചട്ടിയുടെ ചൂടിൽ വേവ് തുടരും. പിന്നെ ചട്ടിയുടെ ചന്തം വെറെ. ഓർഗാനോ ഗ്രാമിലെ ഷെൽഫുകളിൽ നിരന്നിരിക്കുന്ന ചട്ടികളൊന്നു നോക്കൂ. (ഫോൺ - 89211 65026)
https://www.facebook.com/Malayalivartha