'വേലിയേറ്റവും വേലിയിറക്കവും എന്താണെന്ന് പോലും അറിയാത്തവരാണ് കേരളം ഭരിക്കുന്നത്'; തമിഴ്‌നാടിന്റെ നീക്കത്തില്‍ പ്രതികരിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ രാത്രി വെള്ളംതുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്ന തമിഴ്‌നാടിന്റെ നീക്കത്തില്‍ ശക്തമായി പ്രതികരിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍പാഷ. മുല്ലപ്പെരിയാറില്‍ നടക്കുന്നത് ശുദ്ധ തോന്ന്യവാസമാണെന്നും ഇവിടുത്തെ പാവപ്പെട്ട ജനങ്ങള്‍ ദിവസങ്ങളായി ഉറക്കമില്ലാതെ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള നദീസരംക്ഷണസമിതിയുടെ നേതൃത്വത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പ്രഫ. സീതാരാമന്‍ അനുസ്മരണ സമ്മേളന ഉദ്ഘാടനവും അവാര്‍ഡ്ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.
അര്‍ധരാത്രി ഡാമുകള്‍ തുറന്നുവിട്ടാല്‍ ജനങ്ങള്‍ എന്തുചെയ്യണമെന്ന് അറിയാത്തവരാണ് നമ്മെ നയിക്കുന്നത്. ഡാമില്‍ നിന്നും റൂട്ട്മാപ്പ് നോക്കിയല്ല ജലം ഒഴുകുന്നത്. വേലിയേറ്റവും വേലിയിറക്കവും എന്താണെന്ന് പോലും അറിയാത്തവരാണ് തീരുമാനമെടുക്കുന്നതും നമ്മെ ഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിവിഭവങ്ങളെ കൂടുതല്‍ കരുതലോടെ ഉപയോഗിക്കാനുള്ള സംസ്‌ക്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
https://www.facebook.com/Malayalivartha