റബ്ബര്‍ സ്റ്റാമ്പാകാന്‍ വയ്യ... കൊണ്ടു വരുന്ന ഫയലുകള്‍ കണ്ണുമടച്ച് ഒപ്പിടുന്ന പാവ ഗവര്‍ണറായിരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന് വയ്യ; സര്‍വകലാശാലകളുടെ പരമാധികാരിയായ ചാന്‍സലറായ ഗവര്‍ണറെ നോക്കുകുത്തിയാക്കുന്നതില്‍ കടുത്ത അതൃപ്തി; അസാധാരണ നീക്കം

ജനകീയ പ്രശ്‌നങ്ങളിലിടപെട്ട് കയ്യടി നേടുന്ന ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍. പാവ ഗവര്‍ണറല്ല താനെന്ന് പലപ്പോഴും അദ്ദേഹം തെളിയിച്ചതാണ്. ഇപ്പോഴിതാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കര്‍ശന നിലപാട് എടുക്കുകയാണ്.
സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ ചെയ്യിച്ചെന്നും ഇനി അതിനാവില്ലെന്നും തുറന്നടിച്ചിരിക്കുകയാണ്. സര്‍വകലാശാലകളുടെ പരമാധികാരിയായ ചാന്‍സലറുടെ അധികാരങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ തന്നില്‍ നിന്ന് ഏറ്റെടുക്കാനും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കം നടത്തിയിരിക്കുകയാണ്. അതിരുവിട്ട സര്‍ക്കാര്‍ ഇടപെടലിനെതിരെ ഗവര്‍ണര്‍ ആഞ്ഞടിച്ചത് മറ്റൊരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ നിയമിക്കാനുള്ള അധികാരം നിയമ ഭേദഗതിയിലൂടെ എടുത്തുകളഞ്ഞതും കണ്ണൂര്‍, സംസ്‌കൃത വി.സിമാരുടെ നിയമനവുമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.
സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാനും രാഷ്ട്രീയ അതിപ്രസരത്തില്‍ നിന്ന് രക്ഷിക്കാനും വേറെ വഴിയില്ലെന്നും ഉടന്‍ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ബുധനാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയ കത്തില്‍, നിയമവിരുദ്ധ നിയമനങ്ങളടക്കം നിരാശയോടെയാണ് കാണുന്നതെന്ന് പറയുന്നു. നിയമവിരുദ്ധ നടപടികള്‍ അക്കമിട്ടുനിരത്തിയ ശേഷമാണ്, ചാന്‍സലറുടെ അധികാരം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത്.
അങ്ങനെയായാല്‍ ഗവര്‍ണറെ ആശ്രയിക്കാതെ നിങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ കഴിയും. സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായാല്‍, രാഷ്ട്രീയ ഇടപെടലെന്ന ആക്ഷേപവും ഒഴിവായിക്കിട്ടും. ഇപ്പോള്‍ നിയമസഭ സമ്മേളിക്കാത്തതിനാല്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കൂ. ഞാന്‍ ഒപ്പിട്ടുതരാം. ചാന്‍സലറുടെ അധികാരം മുഖ്യമന്ത്രിയിലേക്ക് നിയമപരമായി കൈമാറുന്ന രേഖയുണ്ടാക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് പറയൂ. അദ്ദേഹത്തിന് അത് എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. അഞ്ചു പേജുള്ള കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
പല കാര്യങ്ങളാണ് ഗവര്‍ണറെ പ്രകോപിച്ചത്. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ഒരു വൈസ് ചാന്‍സലര്‍ക്ക് അതേസര്‍വകലാശാലയില്‍ കാലാവധി നീട്ടി പുനര്‍നിയമനം നല്‍കുന്നത്. കണ്ണൂര്‍ സര്‍വകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ പുനര്‍നിയമനം നല്‍കി കത്ത് നല്‍കിയത്.
കണ്ണൂര്‍ വിസി നിയമനത്തിനായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്റെ നേതൃത്വത്തില്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ആ കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്ക് പുനര്‍നിയമനം നല്‍കിയത്. സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരമാണ് ഗവര്‍ണര്‍ പുനര്‍ നിയമനം അംഗീകരിച്ചത്.
60 വയസ് കഴിഞ്ഞയാളെ വിസിയായി നിയമിക്കരുതെന്ന സര്‍വ്വകലാശാലാ ചട്ടം മറി കടന്നുകൊണ്ടാണ് ഈ പുനര്‍നിയമനമെന്നാണ് പരാതി ഉയരുന്നത്. വിസിക്ക് പുനര്‍നിയമനം നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് എന്നാണ് ആരോപണം ഉയരുന്നത്.
ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ചാന്‍സലര്‍ നിയമനം നടത്തുന്നതിന് പകരം നിയമനാധികാരം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇങ്ങനെ പോയാല്‍ സര്‍ക്കാരിന് എല്ലാ െ്രെടബ്യൂണലുകളെയും നിയമിക്കാനുള്ള പരമാധികാരമുണ്ടാവുമല്ലോ. സര്‍ക്കാരുമായി തര്‍ക്കമുണ്ടാക്കി വിവാദത്തിന് താത്പര്യമില്ലാത്തതിനാല്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തു. ഇതില്‍ ഞാന്‍ അസ്വസ്ഥനാണ് ഗവര്‍ണര്‍ തുറന്നു പറയുന്നു.
https://www.facebook.com/Malayalivartha