ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മെരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്തിറങ്ങും.....സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഒഴിയാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തന്നെ ഗവര്‍ണറെ മെരുക്കാന്‍ രംഗത്തിറങ്ങുന്നത്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മെരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്തിറങ്ങും. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഒഴിയാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തന്നെ ഗവര്‍ണറെ മെരുക്കാന്‍ രംഗത്തിറങ്ങുന്നത്.
സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാന്‍ സര്‍വ്വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് അതിവേഗം നടപടി എടുത്തു എന്ന പരാതി നിലനില്‍ക്കെ കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് എന്നാണ് ആരോപണം ഉയരുന്നത്.
സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ കടുത്ത എതിര്‍പ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി രംഗത്തുണ്ട്.
കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കിയാണ് ഗവര്‍ണര്‍ രംഗത്തുള്ളത്. ഇതിനെതിരെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുകയും ചെയ്തു. ഇങ്ങനെയാണെങ്കില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞുതരാമെന്നും, സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തില്‍ ഗവര്‍ണര്‍ പറയുന്നു. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.
അതിനിടെ ചാന്‍സലര്‍ പദവി ഒഴിയാനുള്ള സമ്മര്‍ദ്ദം ഗവര്‍ണറില്‍ ഏറി വരികയാണ്.സംസ്ഥാന ബിജെപി നേതൃത്വം ഇതിനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിഞ്ഞാല്‍ അത് രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയായി മാറും. സര്‍വകലാശാലകളുടെ അന്തസിനെയും ദോഷകരമായി ബാധിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ വലിയ പ്രസക്തിയാണുള്ളത്. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഒഴിഞ്ഞാല്‍ അത്സ സര്‍വകലാശാലകളുടെ വിശ്വാസ്യതയെ ബാധിക്കും.
ഗവര്‍ണര്‍ ആദ്യം എതിര്‍പ്പ് അറിയിച്ച് കത്ത് നല്‍കിയത് നാല് ദിവസം മുമ്പാണ്. ഇതിന് ഗവര്‍ണറെ വിശ്വാസത്തില്‍ എടുക്കുമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍ സര്‍ക്കാരിന്റെ അനുനയശ്രമമായിട്ടുള്ള ഈ മറുപടി തള്ളി രണ്ടാം കത്ത് ഗവര്‍ണര്‍ ഇന്നലെ നല്‍കി. ഇതേത്തുര്‍ന്ന്, ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇന്ന് രാജ്ഭവനില്‍ എത്തി. അനുനയത്തിന് സകലശ്രമവും നടത്തിയെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ഇതോടെ, സര്‍ക്കാരും ഗവര്‍ണറും തമ്മിലുടലെടുത്ത അസാധാരണപ്രതിസന്ധി തുടരുകയാണ്.
എന്നാല്‍ കെ.കെ രാഗേഷിന്റെ ഭാര്യയുടെ കാര്യത്തിലും കണ്ണൂര്‍ വി സിയുടെ കാര്യത്തിലും സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ല. അത്തരം കാര്യങ്ങള്‍ സര്‍ക്കാരിന്റെ നയപരമായ വിഷയങ്ങളാണെന്നും അതില്‍ ഗവര്‍ണര്‍ ഇടപെടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
കാലടി സംസ്‌കൃതസര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കാത്തതും ഗവര്‍ണറുടെ പ്രതിഷേധത്തിന് കാരണമാണ്. പട്ടിക നല്‍കാത്തതിനാല്‍ സെര്‍ച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നല്‍കി. ഇതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവര്‍ണര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.
വൈസ് ചാന്‍സലറും, പ്രോ വൈസ് ചാന്‍സലറും ഒരേസമയം വിരമിക്കുന്നത് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഇതാദ്യമാണ്. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജിനാണ് സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധികചുമതല.
ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ഒരു വൈസ് ചാന്‍സലര്‍ക്ക് അതേസര്‍വകലാശാലയില്‍ കാലാവധി നീട്ടി പുനര്‍നിയമനം നല്‍കുന്നത്. കണ്ണൂര്‍ സര്‍വകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ പുനര്‍നിയമനം നല്‍കി കത്ത് നല്‍കിയത്.
കണ്ണൂര്‍ വിസി നിയമനത്തിനായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്റെ നേതൃത്വത്തില്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ആ കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്ക് പുനര്‍നിയമനം നല്‍കിയത്. സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരമാണ് ഗവര്‍ണര്‍ പുനര്‍ നിയമനം അംഗീകരിച്ചത്.
60 വയസ്സ് കഴിഞ്ഞയാളെ വിസിയായി നിയമിക്കരുതെന്ന സര്‍വ്വകലാശാലാ ചട്ടം മറി കടന്നുകൊണ്ടാണ് ഈ പുനര്‍നിയമനമെന്നാണ് പരാതി ഉയരുന്നത്.
"
https://www.facebook.com/Malayalivartha