പ്രിയപ്പെട്ടവന്റെ പെട്ടെന്നുള്ള വേര്‍പാട് താങ്ങാനാവാതെ.... 'ഞങ്ങള്‍ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്. ഏട്ടന്റെ അടുത്തുതന്നെ അടക്കം ചെയ്യണമെന്ന്' തീപ്പൊള്ളലേറ്റ് കിടക്കുമ്പോള്‍ രക്ഷിക്കാന്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയവരോടും മെഡിക്കല്‍ കോളേജിലെ ഡോക്ടറോടും പറഞ്ഞ് പ്രിയ... പിഞ്ചോമനകളെക്കുറിച്ചോര്‍ത്ത് വിങ്ങിപ്പൊട്ടി മുളിയങ്ങല്‍ ഗ്രാമം

തീപ്പൊള്ളലേറ്റ് കിടക്കുമ്പോള്‍ രക്ഷിക്കാന്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയവരോടും മെഡിക്കല്‍ കോളേജിലെ ഡോക്ടറോടും പ്രിയ പറഞ്ഞു, 'ഞങ്ങള്‍ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്. ഏട്ടന്റെ അടുത്തുതന്നെ അടക്കം ചെയ്യണം'.
അവസാന ആഗ്രഹപ്രകാരം പ്രിയയെയും മക്കളെയും പ്രകാശന്‍ അന്ത്യനിദ്രകൊള്ളുന്ന വീട്ടുപറമ്പില്‍ അരികില്‍ത്തന്നെയായി അടക്കി.പാലേരിയിലെ ചിപ്‌സ് നിര്‍മാണ കടയിലെ ജീവനക്കാരനായിരുന്നു പ്രകാശന്‍. പ്രിയപ്പെട്ടവന്റെ പെട്ടെന്നുള്ള വേര്‍പാട് പ്രിയയ്ക്ക് താങ്ങാനാകാത്തതായിരുന്നു. വിവരം കേട്ടറിഞ്ഞെത്തിയവര്‍ക്കെല്ലാം അതുള്‍ക്കൊള്ളാനാകാതെ നെഞ്ചുപിടഞ്ഞു.
ു.അച്ഛമ്മ ഓമന അമ്മ മറ്റൊരു മുറിയിലും പ്രിയയും മക്കളും ഒരു മുറിയിലുമായിരുന്നു ഉറങ്ങാന്‍ കിടന്നത്. ഓമന അമ്മയുടെ അടുത്ത് ഉറങ്ങാറുള്ള കുട്ടിയെ കഴിഞ്ഞദിവസം പ്രിയയ്‌ക്കൊപ്പം മാറ്റിക്കിടത്തുകയായിരുന്നുവത്രേ. ഓമന അമ്മയുടെ നിലവിളികേട്ടാണ് അടുത്ത വീട്ടുകാര്‍ വിവരമറിഞ്ഞ് ഓടിയെത്തിയത്.
മുറി തുറക്കാത്തതിനാല്‍ ചവിട്ടി ത്തുറക്കുകയായിരുന്നു. ജീവന്റെ തുടിപ്പോടെ ആശുപത്രിയിലേക്ക് എത്തിച്ചതിന് പിന്നാലെ കുട്ടികളുടെ മരണവാര്‍ത്തയെത്തി. അതിനു പിന്നാവെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന പ്രിയയും ഭര്‍ത്താവിന്റെ അടുക്കലിലേക്ക് യാത്രയായി.
വിടരുംമുമ്പേ കൊഴിഞ്ഞ പിഞ്ചോമനകളെക്കുറിച്ചോര്‍ത്ത് വിങ്ങിപ്പൊട്ടുകയായിരുന്നു ഇന്നലെ മുളിയങ്ങല്‍ ഗ്രാമം. പാറുട്ടിയെന്ന് വിളിക്കുന്ന നിവേദ്യയുടെയും പുണ്യയുടെയും കളിചിരികളുടെ ഓര്‍മകളായിരുന്നു എല്ലാവരുടെയും മനസ്സ് നിറയെ. അച്ഛന്‍ പ്രകാശന്റെ അരികിലേക്ക് അമ്മയ്‌ക്കൊപ്പം അവരും പറന്നകന്നപ്പോള്‍ നടുക്കം മാറാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും .
"
https://www.facebook.com/Malayalivartha