കടൽ തീരത്ത് മനുഷ്യാവകാശദിനം ആചരിച്ചു; കടലിനെ സാക്ഷിയാക്കി മനുഷ്യാവകാശ പ്രതിജ്ഞാവാചകം ചൊല്ലി വിദ്യാർത്ഥികൾ
ഓഷ്യൻ സ്റ്റഡി സെൻററിെൻറ ആഭിമുഖ്യത്തിൽ കരുംകുളം കടൽതീരത്ത് മനുഷ്യാവകാശദിനം ആചരിച്ചു. ഡയറക്ടർ ജെയ്സൺ ജോൺ കടലിനെ സാക്ഷിയാക്കി മനുഷ്യാവകാശ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യവും സാംസ്‌കാരികവും ഭൗതികവുമായ അവകാശങ്ങളെപ്പറ്റി വിദ്യാർഥികളിൽ അവബോധമുണ്ടാക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നെതന്ന് അദ്ദേഹം പറഞ്ഞു.
പനച്ചമൂട് വൈറ്റ് മെമ്മോറിയാൽ കോളേജിലെ ബി.എസ്.ഡബ്ല്യൂ രണ്ടാം സെമസ്റ്റർ വിദ്യാർഥികൾ പങ്കെടുത്തു. കരുംകുളം പഞ്ചായത്തിലെ തുടർവിദ്യാഭ്യാസ അധ്യാപിക വത്സല, വൈറ്റ് മെമ്മോറിയൽ കോളേജിലെ ബി.എസ്.ഡബ്ല്യൂ വിഭാഗം അധ്യാപകരായ രേഷ്മ, ജെബിൻ ദേവ എന്നിവർ സംസാരിച്ചു.
https://www.facebook.com/Malayalivartha