ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ലാന്‍സ് നായിക് ബി. സായ് തേജയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ലാന്‍സ് നായിക് ബി. സായ് തേജയുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സെക്യൂരിറ്റി ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സായ് തേജ. ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 പേരാണ് കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്.
സായി തേജ ഉള്‍പ്പടെ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ സ്വദേശത്ത് എത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha