ഒമൈക്രോണ്‍ വ്യാപന ഭീതി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല; പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയത്

ഒമൈക്രോണ്‍ വ്യാപന ഭീതി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇന്ന് രാത്രിയോടെ അവസാനിക്കും. പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒമൈക്രോണ്‍ വ്യാപന ഭീതി കണക്കിലെടുത്താണ് ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ നിയന്ത്രണം കൊണ്ടുവന്നത്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ആയിരുന്നു നിയന്ത്രണം.
കൂടുതല്‍ നിയന്ത്രണം കൊണ്ടു വരണോ എന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനിക്കുക. നിയന്ത്രണങ്ങള്‍ തത്കാലം തുരേണ്ടതില്ലെന്നാണ് തീരുമാനം. ഒമൈക്രോണ്‍ സാഹചര്യം ഈ ആഴ്ച ചേരുന്ന കോവിഡ് അവലോകന യോഗം വിലയിരുത്തും.
കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കും. ഇന്ന് 45 പേര്‍ക്ക് കൂടി സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 152 ആയി.
https://www.facebook.com/Malayalivartha