കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താനുളള കഴിവ് ഇന്ത്യയില്‍ ഇടതുപക്ഷത്തിനില്ല; കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകാന്‍ പോകുന്ന ശൂന്യതയെപ്പറ്റി ബോധ്യമുളള ഇടതുപക്ഷക്കാരനാണ് താനെന്ന് ബിനോയ് വിശ്വം എം.പി

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ അതിനു പകരമാവാന്‍ ഇടതുപക്ഷത്തിനു കഴിവില്ലെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം എം.പി. കൊച്ചിയില്‍ നടന്ന പിടി തോമസ് അനുസ്മരണ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി-ആര്‍എസ്‌എസ് സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകാന്‍ പോകുന്ന ശൂന്യതയെപ്പറ്റി ബോധ്യമുളള ഇടതുപക്ഷക്കാരനാണ് ഞങ്ങള്‍. അതുകൊണ്ടു പറയുകയാണ് കേരളത്തില്‍ തര്‍ക്കങ്ങള്‍ എല്ലാം ഇരിക്കത്തന്നെ ഞാന്‍ പറയുന്നു, കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താനുളള കഴിവ് ഇന്ത്യയില്‍ ഇടതുപക്ഷത്തിനില്ല, ആ ശൂന്യത നികത്താന്‍ ഇടയുളളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളും ആയിരിക്കും. അത് ഒഴിവാക്കണമെങ്കില്‍ നെഹ്‌റുവിനെ ഓര്‍ത്തുക്കൊണ്ട് കോണ്‍ഗ്രസ് തകരാതിരിക്കാന്‍ ശ്രമിക്കണമന്നാണ് ഞാന്‍ ചിന്തിക്കുന്നത് എന്ന് ബിനോയ് വിശ്വം പറഞ്ഞു.
https://www.facebook.com/Malayalivartha