അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...... മലപ്പുറം താനൂരിലാണ് അപകടം, പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം

അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍..... തലകടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് മരിച്ചത്.
വട്ടത്താണി വലിയപാടത്തിന് സമീപമാണ് സംഭവം നടന്നത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്.
ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha