കാനം രാജേന്ദ്രേനോട് പിണറായി വിജയന്‍ പിണങ്ങി.... സി പി എമ്മിനെ ഇല്ലാതാക്കാന്‍ സി പി ഐ ഗൂഢമായി ശ്രമിക്കുന്നുവെന്നാണ് പിണറായിയുടെ ശ്രമം...

കാനം രാജേന്ദ്രേനോട് പിണറായി വിജയന്‍ പിണങ്ങി. സി പി എമ്മിനെ ഇല്ലാതാക്കാന്‍ സി പി ഐ ഗൂഢമായി ശ്രമിക്കുന്നുവെന്നാണ് പിണറായിയുടെ ശ്രമം.
ത്യക്കാക്കരയില്‍ ഉപതെരഞ്ഞടുപ്പ് നടക്കാനിരിക്കെ സി പി എം സ്ഥാനാര്‍ത്ഥിയെ കരുതിക്കൂട്ടി തോല്‍പ്പിക്കാന്‍ സി പി ഐ ചരടുവലിക്കുന്നതായും ഇതിനെതിരെ ജാഗ്രത വേണമെന്നും സി പി എം സംസ്ഥാനാടിസ്ഥാനത്തില്‍ പ്രചരണം ശക്തമാക്കുന്നു.
സി പി എമ്മുമായി. അകന്നു നില്‍ക്കുന്ന സി പി ഐ ക്ക് യു ഡി എഫില്‍ ചേക്കേറാന്‍ അജണ്ടയുണ്ടോ എന്ന സംശയവും സി പി എമ്മിനുണ്ട്. കനയ്യ കുമാര്‍ മോഡല്‍ കൂറുമാറ്റത്തെ സി പി എം ശരിക്കും ഭയക്കുന്നു. ഇത് മനസിലാക്കി കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചരണം സംഘടിപ്പിക്കാനാണ് സി പി എം തീരുമാനം.
സിപിഎം ഇടുക്കി ജില്ലാ സമാപന സമ്മേളനത്തില്‍ കോണ്‍?ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത് ഈ സാഹചര്യത്തിലാണ്. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയായി കോണ്‍?ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍?ഗ്രസ് ബിജെപിക്ക് ബദലല്ല. ബിജെപി മാറണമെന്ന് ജനം ആ?ഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ബിജെപി മാറി ജനദ്രോഹ നയം തുടരുന്ന മറ്റൊരു കൂട്ടര്‍ വന്നാല്‍ പോരെന്നും മുഖ്യമന്ത്രി പറഞ്ഞു. അതായത് ബി ജെ പി മാറാന്‍ തനിക്ക് ആഗ്രഹമില്ലെന്നാണ് പിണറായി പറഞ്ഞത്.
പിണറായിക്ക് നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കൂടി വേണം മുഖ്യമന്ത്രിയുടെ പ്രസ്താവന വിലയിരുത്തേണ്ടത്.
മുഖ്യമന്ത്രിക്കും സി പി എമ്മിനും തങ്ങളിലുള്ള സംശയത്തിന്റെ ആഴം സി പി ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. സി പി ഐ ക്ക് വേണമെങ്കില്‍ ഇടതു മുന്നണി വിടാമെന്ന മനസ്സാണ് സി പി എമ്മിനുള്ളത്. സി പി ഐ വിട്ടാലും സി പി എമ്മിന് ഒന്നും സംഭവിക്കില്ല. സി പി ഐ ഇല്ലാതെ ഭരിക്കാനുള്ള അംഗബലം സി പി എമ്മിനുണ്ട്. കാനത്തെ കണ്ടാല്‍ മിണ്ടാന്‍ പോലും പിണറായി തയ്യാറല്ല.
കോണ്‍ഗ്രസ് അനുകൂല പരാമര്‍ശത്തില്‍ ബിനോയ് വിശ്വത്തിന് എതിരെ സിപിഐ എക്‌സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത് അങ്ങനെയാണ്.. കോണ്‍?ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന് കഴിയില്ലെന്നായിരുന്നു ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്.
ഇടതുപക്ഷത്തിന് അതിനുള്ള കെല്‍പ്പില്ല. അതിനെക്കുറിച്ച് തങ്ങള്‍ക്കും തിരിച്ചറിവുണ്ട്. അതുകൊണ്ട് കോണ്‍?ഗ്രസ് തകര്‍ന്ന് പോകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു ബിനോയ് പറഞ്ഞത്. എന്നാല്‍ പ്രസ്താവന അനവസരത്തിലാണെന്ന് സിപിഐ എക്‌സിക്യുട്ടീവ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു അത്തരമൊരു പ്രസ്താവന എല്‍ഡിഎഫിനെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നു. കോണ്‍ഗ്രസ് വേദിയില്‍ പോയി അതു പറയേണ്ടിയിരുന്നില്ല. പ്രസ്താവന തികച്ചും അപക്വമായിപ്പോയെന്നും പാര്‍ട്ടി എക്‌സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനമുണ്ടായി.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാതല്‍ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം ഉണ്ടായി. കോണ്‍ഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍?ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോണ്‍ഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം പറഞ്ഞു. കൊച്ചിയില്‍ പി ടി തോമസ് അനുസ്മരണത്തില്‍ ആയിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം.
ബിനോയ് വിശ്വത്തിന്റെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി സിപിഐ മുഖപത്രം ഇന്നലെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് രാഷ്ട്രീയ ബദല്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകം ആണെന്നാണ് ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞത്. ഇത് ഒരു സാധാരണ സംഭവമായി ദേശാഭിമാനി പോലും കാണുന്നില്ല.
കോണ്‍ഗ്രസിന്റെ പ്രാധാന്യം കമ്യുണിസ്റ്റുകള്‍ മാത്രമല്ല നിഷ്പക്ഷരും അംഗീകരിക്കും എന്നും ജനയുഗം എഴുതി. ഇതിനു പിന്നാലെ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രം?ഗത്തെത്തി. സിപിഐ നിലപാട് തള്ളിയ കോടിയേരി , കോണ്‍ഗ്രസിനെ ബദലായി കാണാനാവില്ലെന്ന് വ്യക്തമാക്കി.
കോണ്‍ഗ്രസ് അനുകൂല നിലപാട് കേരളത്തില്‍ ഇടതുപക്ഷത്തിന് സഹായകമാകില്ല. സിപിഐ നിലപാട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സഹായമാകുമെന്നും കോടിയേരി ഇടുക്കിയില്‍ തുറന്നടിച്ചു. പിന്നാലെയാണ് ഇപ്പോള്‍ സിപിഐ എക്‌സിക്യൂട്ടീവ് യോ?ഗത്തില്‍ ബിനോയ് വിശ്വത്തിന് നേരെ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ബിനോയിക്ക് എതിരായ വിമര്‍ശനം ആത്മാര്‍ത്ഥമാണോ എന്ന് സി പി എമ്മിന് സംശയമുണ്ട്.
"
https://www.facebook.com/Malayalivartha