ആരോഗ്യപ്രശ്‌നങ്ങളാല്‍ അല്ലാതെ ശബരിമലയില്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

ആരോഗ്യപ്രശ്‌നങ്ങളാല്‍ അല്ലാതെ ശബരിമലയില്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.
ശമ്പളവും പെന്‍ഷനും അടക്കം നല്‍കുന്നത് ശബരിമലയിലെ വരുമാനം കൊണ്ടാകുമ്പോള്‍ ദേവസ്വം ജീവനക്കാര്‍ ശബരിമല ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുന്നതിനെ നിസ്സാരമായി കാണാനാകില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നടപടിയെടുക്കാന്‍ ദേവസ്വം കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ദേവസ്വം ബോര്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തില്‍നിന്ന് ജീവനക്കാരെ ഡെപ്യൂട്ടേഷനിലും 200 ക്ലാസ് ഫോര്‍ ജീവനക്കാരെ അധികമായും ദിവസവേതനാടിസ്ഥാനത്തില്‍ 250 ജീവനക്കാരെ ഉടനെയും നിയമിക്കാന്‍ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലരും ഡ്യൂട്ടിക്ക് വിസമ്മതിക്കുന്നുവെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി.
"
https://www.facebook.com/Malayalivartha