Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് അധ്യാപക-അനധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റുകളുടെയും പിന്തുണ; ഘടനാമാറ്റ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

06 JANUARY 2022 09:38 AM IST
മലയാളി വാര്‍ത്ത
പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് അധ്യാപക-അനധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റുകളുടെയും പിന്തുണ. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക-അനധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റുകളുടെയും യോഗത്തിലാണ് പിന്തുണ അറിയിച്ചത്.   ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ഘടനാപരമായ മാറ്റനിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി യോഗത്തിൽ അറിയിച്ചു. ഇപ്പോഴുള്ള ഘടനയിലുള്ള പ്രധാന പോരായ്മയായി വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം വിവിധങ്ങളായ ഡയറക്ടർമാരുടെ കീഴിലാണ് എന്നതാണ്. ഇതിന്റെ തുടർച്ചയായി ഒരേ ക്യാംപസിൽ തന്നെ വിവിധ ഡയറക്ടർമാരുടെ കീഴിലുള്ള വിവിധ സ്ഥാപന മേധാവികൾ നിലനിൽക്കുന്നു. ഇവർ തമ്മിലുണ്ടാകുന്ന തർക്കം ഗുണമേന്മാ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് പ്രധാനപ്പെട്ട ഒരു തടസ്സമാണ്.   ഒരു ക്യാമ്പസിൽ തന്നെ വ്യത്യസ്ത സ്ഥാപനങ്ങൾ എന്ന നിലയിൽ പ്രവർത്തിക്കുന്നത് വിഭവങ്ങൾ പങ്കുവയ്ക്കുന്നതിനും വിഭവങ്ങളുടെ മികച്ച നിലയിലുള്ള വിനിയോഗത്തിലും തടസ്സമായി പലപ്പോഴും മാറുന്നു. വിവിധ ഡയറക്ടർമാർ നൽകുന്ന നിർദ്ദേശങ്ങളിലും പലപ്പോഴും വൈരുദ്ധ്യങ്ങളും ഉണ്ടാകുന്നു. ഇതും ബാധിക്കുന്നത് സ്കൂളുകളെയാണ്. ഇത് ഒഴിവാക്കാൻ വിദഗ്ധ സമിതി മുന്നോട്ടുവച്ച നിർദേശങ്ങൾ ആണ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഡയറക്ടറേറ്റുകളെ ഏകോപിച്ച് ഒരു ഡയറക്ടറുടെ കീഴിൽ കൊണ്ടുവരണമെന്നത്. അതുപോലെ ഒരു സ്കൂൾ ക്യാമ്പസിൽ ഒരു സ്ഥാപനമേധാവിയും ഉണ്ടാകണം. സംസ്ഥാന തലത്തിലും സ്കൂൾ തലത്തിലും ഏകോപനം നടക്കുന്നതോട് കൂടി ഇവയ്ക്കെല്ലാം ആവശ്യമായ സഹായ സംവിധാനങ്ങൾ ആയി പ്രവർത്തിക്കേണ്ട വിവിധ തലങ്ങളിലുള്ള ഓഫീസുകളും ഏകീകരിക്കപ്പെടണം.    വിദഗ്ധ സമിതി റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചതിന്റെ തുടർച്ചയായി സർക്കാർ ഉത്തരവിലൂടെ ഡിപിഐ, ഹയർസെക്കൻഡറി ഡയറക്ടറേറ്റ്, വോക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് എന്നീ മൂന്ന് ഡയറക്ടറേറ്റുകളെയും സംയോജിപ്പിച്ച് ഡയറക്ടർ ഓഫ് ജനറൽ എജുക്കേഷൻ എന്ന പുതിയ പൊതുസംവിധാനം രൂപീകരിക്കുകയും ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ എന്ന അധികാര സ്ഥാപനം സ്ഥാപിച്ച് അതിൽ നിക്ഷിപ്തമാക്കുകയും ചെയ്തു.    അതോടൊപ്പം സ്കൂൾ തലത്തിലും ഏകോപനം നടത്തുന്നതിന്റെ ഭാഗമായി സ്ഥാപന മേധാവിയായി പ്രിൻസിപ്പാളിനെ ചുമതലപ്പെടുത്തി ഹൈസ്കൂൾ മേധാവിയായ ഹെഡ്മാസ്റ്റർ എന്നത് ഹയർ സെക്കൻഡറി സ്കൂൾ ഉള്ളയിടങ്ങളിൽ വൈസ് പ്രിൻസിപ്പാൾ എന്ന് നാമകരണം ചെയ്തു. ഈ സർക്കാർ ഉത്തരവിന് നിയമപ്രാബല്യം നൽകുന്നതിനായി കേരള നിയമസഭ കേരള വിദ്യാഭ്യാസ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്.    ഏകീകരണം വരുന്ന ഘട്ടത്തിൽ ഇപ്പോൾ നിലവിലുള്ള അധ്യാപകരുടെ വേതന വ്യവസ്ഥയിലോ സ്ഥാനക്കയറ്റ കാര്യങ്ങളിലോ യാതൊരുവിധ കുറവും ഉണ്ടാവില്ല. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ വർദ്ധിക്കാനും ഇടയുണ്ട്. ഏകോപനം സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും യാഥാർഥ്യമാക്കാൻ സമയബന്ധിതമായ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.        
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (45 minutes ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (1 hour ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (3 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (3 hours ago)

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്  (3 hours ago)

അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (5 hours ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (5 hours ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (5 hours ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (6 hours ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (6 hours ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (6 hours ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (7 hours ago)

Malayali Vartha Recommends