ബിന്ദു അമ്മിണിയെ ബീച്ചിലിട്ട് അറഞ്ചം പൊറഞ്ചം തല്ലി.....! യുവാവിന്റെ മുണ്ടു പറിച്ചടിച്ചു, തന്നെ ആക്രമിച്ചത് ആർ.എസ്.എസുകാരൻ, പൊലീസ് എല്ലാത്തിനും കൂട്ട്, ഡ്രൈവിംഗ് എനിക്ക് അറിയത്തുപോലുമില്ല, പിന്നെ ആ ഞാൻ എങ്ങനെയാണ് വണ്ടിയുമായി ബന്ധപ്പെട്ട തർക്കത്തിൽ വന്നു, മദ്യലഹരിയിൽ യുവാവ് ആക്രമിച്ച സംഭവത്തിൽ രോഷാകുലയായി ബിന്ദു അമ്മിണി, മർദ്ദന ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത് ബിന്ദു തന്നെ

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. വെള്ളയിൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ബിന്ദു അമ്മിണിയുടെ മൊഴി രേഖപ്പെടുത്തും. വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആർ എസ് എസുകാരനാണ് തന്നെ ആക്രമിച്ചതെന്നാണ് ബിന്ദു അമ്മിണിയുടെ ആരോപണം. അക്രമിയുമായി പൊലീസ് ഒത്തുകളിക്കുകയാണെന്നും അവർ ആരോപിക്കുന്നു.
ഞാൻ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. പൊലീസിൽ നിന്ന് എനിക്ക് യാതൊരു നീതിയും ലഭിക്കുന്നില്ല. പൊതുസ്ഥലത്തുവച്ച് ആർ എസ് എസുകാരനായ ഒരാളാണ് ആക്രമിച്ചത്. ഡ്രൈവിംഗ് അറിയാവുന്ന ഒരാളല്ല ഞാൻ. ആ ഞാൻ എങ്ങനെയാണ് വണ്ടിയുമായി ബന്ധപ്പെട്ട തർക്കത്തിലേക്ക് വന്നതെന്ന് എനിക്കറിയില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.കോഴിക്കോട് ബീച്ചിൽ വച്ചാണ് മദ്യലഹരിയിൽ ഒരാൾ ബിന്ദു അമ്മിണിയെ ആക്രമിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മർദ്ദന ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ ബിന്ദു അമ്മിണി പുറത്തുവിട്ടിരുന്നു.
അതേസമയം ബിന്ദു അമ്മിണി ഓട്ടോ ഇടിച്ചു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിരുന്നു. ബിന്ദു അമ്മിണി തന്നെയാണ് തന്റെ ഫേസ്‌ബുക്കില്‍ കൂടി ഇത് അറിയിച്ചത്. സംഘികള്‍ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരിക്കുന്നു.' എന്നാണ് ബിന്ദു അമ്മിണി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് ശേഷം അടുത്ത പോസ്റ്റില്‍ താന്‍ ചികിത്സയിലാണെന്നും അവര്‍ പറയുന്നു.
ബിന്ദു അമ്മിണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ,
'കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആണ്. ഇപ്പോള്‍ വാര്‍ഡ്ലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് മൊഴി എടുത്തു പോയിട്ടുണ്ട്. പലരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല . മരിച്ചെന്നു കരുതി ഓടിമറഞ്ഞവര്‍ക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും. തളരില്ല.'
അതേസമയം നിരവധി കമന്റുകളാണ് ബിന്ദു അമ്മിണിയുടെ ഫേയ്സ് ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്. അതേ.... തീയിൽ മുളച്ചത് വെയിലത്ത് വാടില്ലല്ലോ, പെട്ടെന്ന് സുഖാവട്ടെ.ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. സധൈര്യം പോകൂ. മോദിയോ യോഗിയോ ആയിരിക്കും ഇതിനു പിന്നില്‍ എന്നും ചിലര്‍ പരിഹാസരൂപോണ കമന്റ് ചെയ്തിട്ടുണ്ട്.
മനപൂർവ്വം ഇടിച്ചു വീഴ്ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞതയി ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു. ശബരിമല ദർശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബന്ദു അമ്മിണിക്ക് നേരെ ആക്രമണം നടക്കുകയുണ്ടായിട്ടുണ്ട്. നേരത്തെ കമ്മീഷണര്‍ ഓഫീസിന് മുന്നിൽ പൊലീസുകാര്‍ നോക്കി നിൽക്കെ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ആക്രമണം നടന്നിരുന്നു.
നേരത്തെ ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. കോഴിക്കോട് കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. ര പൊയിൽക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോൾ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞെന്നാണ് പരാതി. ഡ്രൈവറുടെ പേര് പരാതിയിൽ ഇല്ലെന്നും അന്വേഷണം തുടങ്ങിയതായും നടക്കാവ് പൊലീസ് അറിയിച്ചിരുന്നു. പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ സൈബർ ആക്രമണങ്ങളും നടന്നിരുന്നു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല സന്നിധാനത്ത് പ്രവേശിച്ച ബിന്ദു അമ്മിണി വിശ്വാസിയല്ലെന്നും ആക്ടിവിസ്റ്റാണെന്നും കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബിന്ദു അമ്മിണിയ്ക്കെതിരെ മുളകുസ്പ്രേ പ്രയോഗം നടത്തിയ കേസിലായിരുന്നു ഹൈക്കോടതി ഇത്തരത്തിൽ പരാമര്‍ശം നടത്തിയത്. ആക്ടിവിസ്റ്റുകളായ സ്ത്രീകള്‍ ശബരമലയിൽ കയറുന്നതിനെ കേരള സര്‍ക്കാര്‍ പിന്തുണച്ചതായും കോടതി വ്യക്തമാക്കിയിരുന്നു.
ശബരിമല യുവതീപ്രവേശന വിധിയുടെ സമയത്തെ സാഹചര്യം ഏറെ പ്രക്ഷുബ്ധമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ഭാഗത്ത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരും മറുവശത്ത് കേരള സര്‍ക്കാരുമാണ് ഉണ്ടായിരുന്നത്. ആക്ടിവിസ്റ്റായ സ്ത്രീകള്‍ ശബരിമലയിൽ പ്രവേശിക്കുന്നത് തടയാൻ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ ഇതിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha