കൂറ പോസ്റ്റ് ഇട്ട് ലൈക്കിന്റെ എണ്ണം നോക്കിയിരുന്നു രോഞ്ചാമ്മ പുളകിതരാകുന്ന ഒരു കൂട്ടം മാമന്മാർ; പിന്നെ ആക്രമികളെ അവർ തള്ളി മറിച്ചിട്ട് ചവിട്ടിക്കൂട്ടി അലക്കി വിടും; പക്ഷെ ഫേസ്ബുക് തള്ളിലൂടെയാണെന്ന് മാത്രം; കേരളാ പോലീസിനെ വിമർശിച്ച് ജസ്‌ല മാടശേരി

കേരളാ പോലീസിനെ വിമർശിച്ച് ജസ്‌ല മാടശേരി രംഗത്ത്. ജെസ്‌ലയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഞങ്ങൾക്കൊരു പോലീസ് സേനയുണ്ട്. പണ്ടൊക്കെ അടിപൊളിയായിരുന്നു. കേരളാ പോലീസ് എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം. തിളക്കണം ചോര ഞരമ്പുകളിൽ. റോഞ്ചാമ പുളകിതമാകണം. എന്നൊക്കെ കരുതിയിരുന്നു.
ഇപ്പൊ അവരെ നേരിന്റെ പക്ഷത്തു നീതിപാലകരാണെന്ന് കാണുന്നത് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മാത്രാണ്. കൂറ പോസ്റ്റ് ഇട്ട് ലൈക്കിന്റെ എണ്ണം നോക്കി ഇരുന്നു രോഞ്ചാമ്മ പുളകിതരാകുന്ന ഒരു കൂട്ടം മാമന്മാർ. പിന്നെ ആക്രമികളെ അവർ തള്ളി മറിച്ചിട്ട് ചവിട്ടിക്കൂട്ടി അലക്കി വിടും.. പക്ഷെ ഫേസ്ബുക് തള്ളിലൂടെയാണെന്ന് മാത്രം.
ഇടക് ഷോർട്ട് ഫിലിംസ് ഒക്കെ ഇറക്കും. കരിക്ക് യൂട്യൂബ്ഴ്സിനെ മലർത്തി അടിച്ചു കൺടെന്റ് ക്രീയേറ്റ് ചെയ്ത് മുന്നോട്ടു കുതിക്കലാണ്. ലക്ഷ്യം . തെരുവിൽ സ്ത്രീകൾ ക്രൂരമായി ആക്രമിക്കപ്പെടുന്നു.. രാഷ്ട്രീയ കൊലപാതകങ്ങൾ. പെരുകുന്നു...``ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ'' എന്നാണിപ്പോൾ കേരളാപോലീസ് ൻറെ ടാഗ് ലൈൻ..
വിപ്ലവാഭിവാദ്യങ്ങൾ.. Anyway congrats for 1million എന്ന് അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം ബിന്ദു അമ്മിണിയെ ഒരു പുരുഷൻ നടുറോഡിലിട്ട് മർദിച്ചിരുന്നു. ഈ വിഷയത്തിലും ജസ്‌ല പ്രതികരിക്കുകയുണ്ടായി. കേരളം സർക്കാർ ദയവു ചെയ്തു ഇതിൽ മൗനം പാലിക്കരുത്..ഈ മൗനം ഭീകരമാണ് സർക്കാരെ.. എന്ത് നിയമ സുരക്ഷയാണ് ഈ കേരളത്തിൽ ഒരു സ്ത്രീക്കുള്ളത്... സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥ എന്നാണ് ജസ്‌ല പറഞ്ഞത്.
https://www.facebook.com/Malayalivartha