"മിന്നൽ" പോലെ കട്ടിലിൽ കിടക്കുന്ന രോഗിയുടെ ഇടതുവശത്ത് നിന്നും പരിശോധിക്കുന്ന ഡോക്ടറെ എന്തായാലും ഇവിടെ കണ്ടില്ല; അതുതന്നെ വലിയ കാര്യം; ജോജുവിനെക്കാൾ അദ്ദേഹത്തിന്റെ നായികയെ ഇഷ്ടപ്പെട്ടു; ജോജു മോശമാക്കിയെന്നർത്ഥമില്ല; എന്നാലും കുറച്ചുകൂടി പ്രായം കുറഞ്ഞ നായകൻ കൂടുതൽ ഇഴുകിച്ചേർന്നെനെയെന്ന് തോന്നി; "മധുരം" എന്ന സിനിമയെ കുറിച്ച് ഡോ സുൽഫി നൂഹു

"മധുരം" എന്ന സിനിമയെ കുറിച്ച് തന്റെ അഭിപ്രായം പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "മധുരം" ഇരട്ടിമധുരം. അതന്നെ ! മധുരം നല്ലോണം മധുരിച്ചു! ഉദാത്ത സൃഷ്ടി, ലോക ക്ലാസിക് സിനിമ പട്ടികയിൽ ഒന്നാമത്, നെറ്റ്ഫ്ലിക്സ് റേറ്റിങ്ങിൽ ആഗോള റെക്കോർഡ്, അങ്ങനെയുള്ള തള്ളലുകൾ ഒന്നുമില്ലാത്ത ഒരു "ഫീൽ ഗുഡ് മൂവി".
ഒരു പൈങ്കിളി ആരാധകൻ എന്ന സ്ഥാനപ്പേര് കിട്ടിയാലും കുഴപ്പമില്ല. ചിലതൊക്കെ പറഞ്ഞു പോകാം. ഒട്ടേറെ രംഗങ്ങൾ മനസ്സിൽ തട്ടി. ചിലതൊക്കെ കണ്ണുകളെ ഈറനണിയിച്ചു. ആശുപത്രി രംഗങ്ങളിലെ അപൂർവ്വം ചില കല്ലുകടികൾ തൽക്കാലം മറന്നേക്കാം. "മിന്നൽ" പോലെ കട്ടിലിൽ കിടക്കുന്ന രോഗിയുടെ ഇടതുവശത്ത് നിന്നും പരിശോധിക്കുന്ന ഡോക്ടറെ എന്തായാലും ഇവിടെ കണ്ടില്ല. അതുതന്നെ വലിയ കാര്യം.
ജോജുവിനെക്കാൾ അദ്ദേഹത്തിന്റെ നായികയെ ഇഷ്ടപ്പെട്ടു. ഹായ് !എന്താ ഭാവപ്രകടനം. ആഹാരം ആസ്വദിച്ച് കഴിക്കുന്നതിൽ പോലും ഒരൊഴുക്കുണ്ട്. ജോജു മോശമാക്കിയെന്നർത്ഥമില്ല. എന്നാലും കുറച്ചുകൂടി പ്രായം കുറഞ്ഞ നായകൻ കൂടുതൽ ഇഴുകിച്ചേർന്നെനെയെന്ന് തോന്നി. പതിവുപോലെ ഇന്ദ്രൻസ് നന്നായി. ജാഫർ ഇടുക്കിയും . രംഗങ്ങൾ ഓരോന്നും സുന്ദരമായി ഒപ്പിയെടുക്കുന്ന ക്യാമറ, മികച്ച സംഗീതം. അങ്ങനെ പലതും സിനിമയിൽ ഇഷ്ടപ്പെട്ടു. ആരോടും പറയില്ലെങ്കിൽ ഒരു രഹസ്യം കൂടി പറയാം.
സിനിമയിൽ മറ്റൊന്നുകൂടി ഇഷ്ടപ്പെട്ടു. കെവിന്റെ ഷർട്ടുകൾ! ഷർട്ടിൽ ധൂർത്തടിക്കുന്ന ഭർത്താവ് എന്ന ഗുരുതരമായ ആരോപണത്തിന് വിധേയനാണെങ്കിലും ധൈര്യം സംഭരിച്ച് ഭാര്യയോട് കെവിൻറെ ഷർട്ട് കളെക്കുറിച്ച് സൂചിപ്പിച്ചു. രൂക്ഷ നോട്ടം പാഞ്ഞു വരുന്നത് കണ്ട് സ്ക്രീനിൽ നിന്നും പിന്നെ ഞാൻ കണ്ണെടുത്തെയില്ല! എന്തായാലും ഒരു ഫീൽ ഗുഡ് മൂവി. സിനിമാ നിരൂപണത്തിന്റെ അട്ടിപ്പേറവകാശമുള്ളവർ ക്ഷമിക്കണം!
https://www.facebook.com/Malayalivartha