ആക്രമിക്കപ്പെട്ട നടി ആരാണെന്ന് എല്ലാവർക്കുമറിയാമെങ്കിൽ പോലും അവർക്കിപ്പോഴും പേരില്ല; പക്ഷെ നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചർക്ക് ഇപ്പോഴും പേരുണ്ട്; കാരണം അവർ ഒരു ദളിത് സ്ത്രിയാണ് എന്നതുകൊണ്ട് ആർക്കും എപ്പോഴും ആ പേരിനെ പോലും ആക്രമിക്കാൻ ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്ന് ഒരു പുരോഗമനവുമില്ലാത്ത നമ്മുടെ കപട പുരോഗമനവാദികൾ സ്വന്തം സമൂഹത്തോട് പറയാതെ പറയുകയാണ്; ആഞ്ഞടിച്ച് ഹരീഷ് പേരടി

ബിന്ദുഅമ്മിണി ടീച്ചർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടി ആരാണെന്ന് എല്ലാവർക്കുമറിയാമെങ്കിൽ പോലും അവർക്കിപ്പോഴും പേരില്ല...പക്ഷെ നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചർക്ക് ഇപ്പോഴും പേരുണ്ട്..കാരണം അവർ ഒരു ദളിത് സ്ത്രിയാണ് എന്നതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ആക്രമിക്കപ്പെട്ട നടി ആരാണെന്ന് എല്ലാവർക്കുമറിയാമെങ്കിൽ പോലും അവർക്കിപ്പോഴും പേരില്ല...പക്ഷെ നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചർക്ക് ഇപ്പോഴും പേരുണ്ട്...
കാരണം അവർ ഒരു ദളിത് സ്ത്രിയാണ് എന്നതുകൊണ്ട് ആർക്കും എപ്പോഴും ആ പേരിനെപോലും ആക്രമിക്കാൻ ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്ന് ഒരു പുരോഗമനവുമില്ലാത്ത നമ്മുടെ കപട പുരോഗമനവാദികൾ സ്വന്തം സമൂഹത്തോട് പറയാതെ പറയുകയാണ്...
ഇരകൾക്കിടയിൽ പോലും ജാതിയത എങ്ങിനെയാണ് കൊണ്ടാടപ്പെടെണ്ടത് എന്ന് കൃത്യമായി തിരിച്ചറിയുന്ന രാഷ്ട്രിയ നേതൃത്വം..ഇനി അന്യസംസ്ഥാനങ്ങളിൽ സ്ത്രീപക്ഷ കേരളം എന്ന സെമിനാറും കൂടി നടത്തിയാൽ എല്ലാം ശുഭം ...
പിന്നെ പ്രകാശ് രാജ് സാറിനെ പോലെയുള്ള ആളുകൾ കേരളത്തിലെ സ്വാതന്ത്ര്യമുള്ള കാറ്റ് ശ്വസിക്കാൻ വരുമ്പോൾ മതവർഗ്ഗിയവാദികൾ അടിച്ച് പൊട്ടിച്ച ബിന്ദുഅമ്മിണി ടീച്ചറുടെ രക്തകറയുള്ള വസ്ത്രം കുടി ശ്വസിക്കാൻ കൊടുക്കണം എന്ന് മാത്രം...ശ്യമ സുന്ദര കേര കേദാര ഭൂമി...മാനവർക്ക് സമത നൽകിയ മഹതിയാം ഭൂമി...
https://www.facebook.com/Malayalivartha