എന്നെ ബിന്ദു അമ്മിണി എന്ന് വിളിക്കുന്നതിൽ ഞാൻ കുഴപ്പം ഒന്നും കാണുന്നില്ല; എന്നാൽ നൂറു വയസ്സുള്ള ദളിതയായ സ്ത്രീയെ ജാതി പേര് കൂട്ടി വിളിക്കുകയും 20 വയസ്സുകാരെ ബഹുമാനത്തോടെ ചേട്ടാ, അണ്ണാ, കൊച്ചാട്ടാ, ഇച്ചയി, തമ്പുരാട്ടി മാഷ്, ടീച്ചർ, തുടങ്ങിയവ കൂട്ടി വിളിക്കുകയും ചെയ്യുന്നത് അനീതിയാണ്; തുറന്നടിച്ച് ബിന്ദു അമ്മിണി

നൂറു വയസ്സുള്ള ദളിതയായ സ്ത്രീയെ ജാതി പേര് കൂട്ടി വിളിക്കുകയും 20 വയസ്സുകാരെ ബഹുമാനത്തോടെ ചേട്ടാ, അണ്ണാ, കൊച്ചാട്ടാ, ഇച്ചയി, തമ്പുരാട്ടി മാഷ്, ടീച്ചർ, തുടങ്ങിയവ കൂട്ടി വിളിക്കുകയും ചെയ്യുന്നത് അനീതിയാണെന്ന് ബിന്ദു അമ്മിണി. അവർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എന്നെ ബിന്ദു അമ്മിണി എന്ന് വിളിക്കുന്നതിൽ ഞാൻ കുഴപ്പം ഒന്നും കാണുന്നില്ല.
പ്രിയപ്പെട്ടവർ ബിന്ദു എന്ന് വിളിക്കുന്നത് തന്നെ ആണ് എനിക്ക് ഇഷ്ടം. എന്നാൽ നൂറു വയസ്സുള്ള ദളിതയായ സ്ത്രീയെ ജാതി പേര് കൂട്ടി വിളിക്കുകയും 20 വയസ്സുകാരെ പോകും തിരിച്ചു ബഹുമാനത്തോടെ ചേട്ടാ, അണ്ണാ, കൊച്ചാട്ടാ, ഇച്ചയി, തമ്പുരാട്ടി മാഷ്, ടീച്ചർ, തുടങ്ങിയവ കൂട്ടി വിളിക്കുകയും ചെയ്യുന്നത് അനീതിയാണ്.
അത് അനുഭവിക്കുന്നവർ തീർച്ചയായും പ്രതികരിക്കും. എല്ലാവരെയും പേര് വിളിക്കുകയായിരുന്നു എങ്കിൽ ഇങ്ങനെ ഒരു ആക്ഷേപം വരുമായിരുന്നോ എന്ന് കൂടി ആലോചന വേണ്ടതുണ്ട്. എല്ലാവരെയും തുല്യമായി കണക്കാക്കുന്ന കിനാശ്ശേരി ആണെന്റെസ്വപ്നം.NB: എന്നെ ബിന്ദു അമ്മിണി എന്ന് സംബോധ ചെയ്യുന്നതിൽ എനിക്ക് സന്തോഷവും അഭിമാനവുമേ ഉള്ളൂ.
അതേസമയം തന്നെ ആക്രമിച്ച വ്യക്തിക്കെതിരെയും ബിന്ദു അമ്മിണി വിമർശനം ഉയർത്തുന്നുണ്ട്. ബിന്ദു അമ്മിണിയെ ആക്രമിച്ചു എന്ന് ആരോപിക്കുന്ന നിഷ്കളങ്കനായ ആർഎസ്എസ് നേതാവ്, കർസേവകൻ ആരാണെന് അന്വേഷണത്തിൽ ബോധ്യപ്പെട്ടത്.
വെള്ളയിലും വലിയങ്ങാടിയിലും മുസ്ലിം വിഭാഗത്തിൽപ്പെട്ട കച്ചവടക്കാരിൽ നിന്നും ഗുണ്ടാപിരിവു നടത്തി ജീവിക്കുന്നവൻ, ശബരിമലക്കു പോകാൻ വൃതമെടുത്തു ഇരുമുടി നിറച്ച യുവാക്കളെ തടഞ്ഞു കലാപം ഉണ്ടാക്കിയവരിൽ ഒരാൾ, ഒരാഴ്ച മുൻപ് എന്നെ ആക്രമിച്ച അതെ സ്ഥലത്തു സ്ത്രീകളെ റേപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനു പോലീസ് താക്കീതു കൊടുത്തു വിട്ട പ്രതി. സംഘപരിവാറിന്റെ സ്ഥിരം ഗുണ്ട. ഇങ്ങനെ തുടങ്ങുന്ന കുറച്ചു ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന നിഷ്കളങ്കൻ എന്നാണ് ബിന്ദു പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha