അയ്യപ്പന്റെ ശക്തി പലരുമറിഞ്ഞു... ശബരിമല വിഷയത്തില്‍ താന്‍ അനുഭവിച്ച വേദന തുറന്ന് പറഞ്ഞ് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള; ശബരിമലയുടെ കാര്യത്തില്‍ ചെയ്യാത്ത കുറ്റത്തിന് പ്രതിക്കൂട്ടിലായി; ആ സമരത്തിന്റെ പേരില്‍ വളരെയേറെ വേദന സഹിക്കേണ്ടി വന്നു

ശബരിമലയുടെ പേരില്‍ താനേറെ വിഷമിച്ചിട്ടുണ്ടെന്ന് പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയുടെ കാര്യത്തില്‍ ചെയ്യാത്ത കുറ്റത്തിന് പ്രതിക്കൂട്ടിലായ ഒരാളാണ് താന്‍. അവിടെ വിശ്വാസ സംരക്ഷണത്തിനായി 'ഗാന്ധിയന്‍ മോഡല്‍ സമരത്തിന് പെട്ടെന്ന് എന്റെ പഴയ പ്രസ്ഥാനത്തെ നയിച്ച എനിക്ക് ഇറങ്ങേണ്ടി വന്നു. എല്ലാവരുമായി ആലോചിച്ചും ജനാധിപത്യപരമായി ചര്‍ച്ച ചെയ്തും സമരം തീരുമാനിക്കാനുള്ള സാവകാശം അന്നില്ലായിരുന്നു.
പഴയ പ്രസ്ഥാനത്തിനു വേണ്ടി പെട്ടെന്ന് അങ്ങനെ ഒരു ഇടപെടല്‍ നടത്തിയിരുന്നില്ലെങ്കില്‍ ആ പ്രസ്ഥാനത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. പക്ഷേ ആ സമരത്തിന്റെ പേരില്‍ വളരെയേറെ വേദന എനിക്ക് സഹിക്കേണ്ടി വന്നു. എന്നെ വക്കീല്‍ പദവിയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി ഇന്നും ബാര്‍ കൗണ്‍സിലിന്റെ മുന്നിലുണ്ട്. സന്നിധാനത്ത് ഒരു സ്ത്രീ കടക്കുമെന്നു വന്നപ്പോള്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതിന്റെ പിന്നില്‍ ചില കാര്യങ്ങളുണ്ട്. അതിലേക്കു കടക്കുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ഭഗവാനു വേണ്ടി എല്ലാം ചെയ്തതു കൊണ്ട് ഭഗവാന്‍ എനിക്ക് എല്ലാ ഉയര്‍ച്ചയും തന്നിട്ടുണ്ട്. തിരിച്ചൊരു നിലപാട് എടുത്തവരുടെ കാര്യവും ഞാന്‍ പഠിച്ചു. ഉദാഹരണത്തിന് പലതിനും മുന്നില്‍ നിന്ന ഡല്‍ഹിയിലെ ഒരു നിയമജ്ഞന് ഒടുവില്‍ പരിഹാരമാര്‍ഗം തേടിയിറങ്ങേണ്ടി വന്നു. ചെയ്യേണ്ടി വന്ന ആ പരിഹാര പൂജ എന്തെന്ന് അടക്കം എനിക്ക് അറിയാം. കാലം എല്ലാവര്‍ക്കും തിരിച്ചടി നല്‍കിയിട്ടുണ്ട്. ആരെല്ലാം അവിടെ കുഴപ്പം കാണിച്ചിട്ടുണ്ടോ അവരെല്ലാം ദുഖിതരാകേണ്ട സാഹചര്യം ഉണ്ടായി. അതു പരിശോധിക്കൂ എന്നു പറയാനുള്ള സ്വാതന്ത്ര്യം ഒരു ഗവര്‍ണര്‍ക്കില്ലേ?
ശബരിമല വിധി നല്‍കുന്ന 'സുവര്‍ണാവസരം' ഉപയോഗിക്കണമെന്നതിനെ പറ്റിയും പറയുന്നുണ്ട്. ഉയര്‍ന്നു വന്ന ഒരു സമരം നമ്മുക്ക് കിട്ടിയ ഒരു അവസരമായി കണ്ട് സമാധാനപരമായി വിനിയോഗിക്കണമെന്ന് ഒരു പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നതില്‍ എന്തു തെറ്റാണ്! സമാധാനപരമായി എന്ന വാക്ക് എടുത്തു തന്നെ പറയണം. അങ്ങനെയാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു ചാനല്‍ ആ വാക്ക് ഒഴിവാക്കി വാര്‍ത്തയാക്കി. ഇനി അതങ്ങ് ഒഴിവാക്കിയാലും ആ പ്രസ്താവന കുറ്റകരമാണോ? ശബരിമല സമരം നിരോധിക്കപ്പെട്ടിരുന്നോ? അണികളോട് സമരം ചെയ്യണമെന്നും അവസരം ഉപയോഗിക്കണമെന്നും പാര്‍ട്ടിയെ നയിക്കേണ്ട ഒരു നേതാവ് പറഞ്ഞതില്‍ എന്താണ് തെറ്റ്? ഞാന്‍ എന്തോ പാതകം ചെയ്‌തെന്ന മട്ടിലാണ് പ്രചാരണം നടന്നത്. മാധ്യമസുഹൃത്തുക്കളും അതിന്റെ ഭാഗമായി. കാലം ഇതിനെല്ലാം ഉത്തരം കണ്ടെത്തുക തന്നെ ചെയ്യും.
ശ്രീധരന്‍പിള്ള പ്രസിഡന്റായിരുന്ന 2004 ലും 2018 ലും കേരളത്തില്‍ ബിജെപിയുടെ പ്രകടനം മെച്ചമായിരുന്നു. അതിനെപ്പറ്റിയും പറയുന്നുണ്ട്. 2004 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 13% വോട്ടു ലഭിക്കുകയും കേരളത്തില്‍ നിന്നും പാര്‍ട്ടി കേരള ഘടകത്തിന് കീഴിലുണ്ടായിരുന്ന ലക്ഷദ്വീപില്‍ നിന്നുമായി രണ്ട് എംപിമാരെ പാര്‍ട്ടിക്കു ലഭിക്കുകയും ചെയ്തു. ആരെങ്കിലും അതു വിചാരിച്ചതാണോ? അതിനു ശേഷം ഒരിക്കലും അതുണ്ടായിട്ടില്ലല്ലോ. 2019 ല്‍ കിട്ടിയ 16% പാര്‍ട്ടിയുടെ ചരിത്രത്തില്‍ കിട്ടിയ ഏറ്റവും വലിയ വോട്ട് ശതമാനമാണ്. പക്ഷേ വിവാദങ്ങളും അപവാദങ്ങളുമാണ് ഏറെ ഉണ്ടായത്. പലരും വേട്ടയാടി.
ഒന്നിനും ഒരു മറുപടി പറയാന്‍ പോയിട്ടില്ല. നേട്ടങ്ങള്‍ ഞാന്‍ എന്ന വ്യക്തിയുടേതുമല്ല. അത് ഒരു കൂട്ടായ്മക്കു ലഭിച്ച അംഗീകാരമാണ്. പൊതു പ്രവര്‍ത്തകരെല്ലാം ദു:ഖങ്ങളിലൂടെയും കടന്നു പോകുന്നവരാണ്. സര്‍വശക്തനായ അയ്യപ്പന്‍ എപ്പോഴും എന്നെ സംരക്ഷിച്ചു. വലിയ നേട്ടങ്ങള്‍ പിന്നീട് കൊണ്ടു തന്നു. മാറാടിന്റെ പേരില്‍ വലിയ കൊടുങ്കാറ്റണ്ടായല്ലോ. ഒടുവില്‍ മഞ്ഞുപോലെ പോയില്ലേ. കണ്ണില്‍ കൊള്ളേണ്ട കൂരമ്പ് പുരികത്തു കൊണ്ടു പോയ എത്രയോ അവസരങ്ങളുണ്ടായെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha