അന്തംവിട്ട് നാട്ടുകാര്‍... പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെ പൊളിച്ചടുക്കിയത് ഭര്‍ത്താവിന്റെ നിരന്തര ശല്യത്താല്‍ ഗതികെട്ട യുവതി; 2 വര്‍ഷം സഹിച്ചു; അവസാനം പരാതിയുമായി രംഗത്ത്; പണത്തിനും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുമാണ് ഭര്‍ത്താവ് ഗ്രൂപ്പ് എത്തപ്പെട്ടത്; പിന്നീടുണ്ടായത് അമ്പരപ്പിക്കുന്നത്

കറുകച്ചാലില്‍ നിന്നാണ് ഇന്നലെ നാടിനെ അമ്പരപ്പിക്കുന്ന വാര്‍ത്ത വന്നത്. ഭര്‍ത്താവിന്റെ നിരന്തര ശല്യത്താല്‍ ഗതികെട്ടാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. അതിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തായത്.
പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെതിരെ പരാതിയുമായി 26 വയസ്സുകാരി കറുകച്ചാല്‍ പൊലീസില്‍ എത്തുന്നത്. 2 വര്‍ഷം മുന്‍പാണു ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് സമൂഹമാധ്യമ ഗ്രൂപ്പില്‍ എത്തപ്പെട്ടത്. 32 വയസ്സായ ഭര്‍ത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു.
പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ പരിചയപ്പെട്ടു കഴിഞ്ഞാല്‍ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടല്‍. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാന്‍ സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകള്‍ സുരക്ഷിതമല്ലാത്തതിനാല്‍ വീടുകളില്‍ ഒത്തുചേരുകയാണു പതിവെന്നും പൊലീസ് പറഞ്ഞു.
സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ അംഗങ്ങളായവര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകള്‍ ആണ്. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നു പൊലീസ് പറയുന്നു.
സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ 6 പേരെയാണ് അറസ്റ്റ് ചെയ്തത്. 5 പേരെ കറുകച്ചാല്‍ പൊലീസും ഒരാളെ എറണാകുളത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. പത്തനാട് സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. 4 പേര്‍ക്കൊപ്പം പോകണമെന്നു നിര്‍ബന്ധിക്കുകയും ബലമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ ആയിരക്കണക്കിന് ദമ്പതിമാര്‍ അടക്കം 5000 അംഗങ്ങള്‍ വരെയുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കറുകച്ചാല്‍ പൊലീസ് പല ടീമുകളായി തിരിഞ്ഞു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ ആലപ്പുഴ തുമ്പോളി കടപ്പുറം, പുന്നപ്ര, എറണാകുളം കലൂര്‍, കോട്ടയം കൂരോപ്പട, അയ്മനം എന്നീ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും കണ്ടെത്തി. സമൂഹത്തില്‍ ഉന്നത ജീവിത നിലവാരം പുലര്‍ത്തുന്നവരടക്കം ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ അടക്കം ഒട്ടേറെപ്പേരെ ചോദ്യം ചെയ്യുന്നുണ്ട്. ഗ്രൂപ്പില്‍ സജീവമായ മുപ്പതോളം പേര്‍ നിരീക്ഷണത്തിലാണെന്നും സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാനായത് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിച്ചാര്‍ഡ് വര്‍ഗീസിന്റെ 'മിന്നല്‍' നടപടിയില്‍. ശനിയാഴ്ച വൈകിട്ടാണ് ഇരയായ യുവതി പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്നത്. യുവതിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും ഫോണ്‍ നമ്പരുകളുടെയും അടിസ്ഥാനത്തില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം അന്വേഷണത്തിനു പുറപ്പെട്ടു.
സൈബര്‍ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് പ്രതികളുള്ള സ്ഥലങ്ങളില്‍ പൊലീസ് സംഘം എത്തിയത്. പുലര്‍ച്ചെയോടെ പ്രതികളുമായാണ് പൊലീസ് തിരിച്ചെത്തിയത്. ഇവരെ പിടികൂടിയെങ്കിലും വന്‍ ശൃംഖലയുടെ ഒരു കണ്ണി മാത്രമാണ് പൊലീസിന് മുന്‍പില്‍ അഴിഞ്ഞത്. സംഘത്തില്‍പെട്ട മറ്റാരെങ്കിലും പരാതിയുമായി എത്തിയാല്‍ മാത്രമേ അന്വേഷണം കൂടുതല്‍ മുന്നോട്ടു പോകാന്‍ കഴിയൂ എന്നു പൊലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha