സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ ഇന്ന് തുടങ്ങും... കേസിലെ ഒന്നാം സാക്ഷിയും വിസ്മയയുടെ പിതാവുമായ ത്രിവിക്രമന്‍ നായരെയാണ് ഇന്ന് വിസ്തരിക്കുക, ഉത്ര വധക്കേസില്‍ ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജാണ് വിസ്മയക്കേസിലും ഹാജരാകുക

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ ഇന്ന് തുടങ്ങും... കേസിലെ ഒന്നാം സാക്ഷിയും വിസ്മയയുടെ പിതാവുമായ ത്രിവിക്രമന്‍ നായരെയാണ് ഇന്ന് വിസ്തരിക്കുക, ഉത്ര വധക്കേസില്‍ ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജാണ് വിസ്മയക്കേസിലും ഹാജരാകുക.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഇപ്പോഴും ജയിലിലാണ്. ഇന്ത്യന്‍ ശിഷാ നിയമം 304 ബി -സ്ത്രീധന പീഡനം മൂലമുള്ള മരണം, 498 എ - സ്ത്രീധന പീഡനം, 306 - ആത്മഹത്യാപ്രേരണ, 323 - പരിക്കേല്‍പ്പിക്കുക, 506 (1) ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്.
2019 മേയ് 31-ന് വിവാഹിതയായ വിസ്മയയെ സ്ത്രീധനത്തിനുവേണ്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സ്ത്രീധനമായി നല്‍കിയ കാര്‍ മാറ്റി വേറേ നല്‍കണമെന്നുപറഞ്ഞ് 2020 ഓഗസ്റ്റ് 29-ന് ചിറ്റുമലയില്‍ പൊതുജനമധ്യത്തിലും 2021 ജനുവരി മൂന്നിന് വിസ്മയയുടെ നിലമേലുള്ള വീട്ടില്‍വെച്ചും പരസ്യമായി പീഡിപ്പിച്ചെന്നും പറയുന്നു.
മാനസികപീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൂട്ടുകാരികള്‍ക്കും ബന്ധുക്കള്‍ക്കും വിസ്മയ വാട്സാപ്പിലൂടെയും മറ്റും അയച്ച സന്ദേശങ്ങള്‍ ഫോണുകളില്‍നിന്ന് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ശേഖരിച്ച് തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കി.
500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകള്‍ നന്നായി തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡിവൈഎസ്പി രാജ് കുമാര്‍ അവകാശപ്പെട്ടു. മാധ്യമങ്ങളുടെ പിന്തുണ പ്രശംസനീയമായിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.
ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സെപ്തംബര്‍ 10ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
"
https://www.facebook.com/Malayalivartha