Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോമസ് ഉണ്ണിയാടന്‍ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത തിരഞ്ഞെടുപ്പ് കേസില്‍ മന്ത്രി ആര്‍.ബിന്ദുവിന്റെ രാജി ആസന്നമായിരിക്കെ ലോകായുക്ത നിയമം ദേദഗതി ചെയ്യാനുള്ള സര്‍ക്കാരിന്റെ രഹസ്യ നീക്കം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ആരെന്നറിയാന്‍ അന്വേഷണം തുടങ്ങി സര്‍ക്കാര്‍

25 JANUARY 2022 02:42 PM IST
മലയാളി വാര്‍ത്ത

തോമസ് ഉണ്ണിയാടന്‍ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത തിരഞ്ഞെടുപ്പ് കേസില്‍ മന്ത്രി ആര്‍.ബിന്ദുവിന്റെ രാജി ആസന്നമായിരിക്കെ ലോകായുക്ത നിയമം ദേദഗതി ചെയ്യാനുള്ള സര്‍ക്കാരിന്റെ രഹസ്യ നീക്കം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക്  നല്‍കിയത് ആരെന്നറിയാന്‍ സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് അന്വേഷണം തുടങ്ങിയതെന്നറിയുന്നു. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.



സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് മാതൃഭൂമി ദിനപത്രം പുറത്തു വിട്ട സ്‌കൂപ്പ്. മാതൃഭുമി മാനേജ്‌മെന്റ് ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. എന്നിട്ടും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിനിടെ ഓര്‍ഡിനന്‍സ് എവിടെ നിന്നാണ് ചോര്‍ന്നതെന്നറിയാന്‍ മാതൃഭൂമിയിലും സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.

അതീവ രഹസ്യമായാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. നിയമവകുപ്പിലെയും ആഭ്യന്തര വകുപ്പിലെയും ഉന്നതര്‍ മാത്രം അറിഞ്ഞു കൊണ്ടാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്.രണ്ടു വകുപ്പുകളിലെയും ഉന്നത രായ ചുരുക്കം ചിലര്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. എന്നിട്ടും എങ്ങനെ പുറത്തു പോയി എന്നത് സര്‍ക്കാരിന് അറിയണം.



വിവാദം എത്ര തന്നെയുണ്ടായാലും ലോകായുക്ത നിയമഭേദഗതി കൂടിയേ തീരൂ എന്ന തീരുമാനത്തില്‍ തന്നെയാണ് സര്‍ക്കാര്‍.

ലോകായുക്തയെ നിയമിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. മുഖ്യമന്ത്രി അറിയാതെ നിയമനം നടക്കില്ല. ജസ്റ്റിസ് സിറിയക് ജോസഫാണ് ഇപ്പോഴത്തെ ലോകായുക്ത .അദ്ദേഹം ആര്‍ക്കും അനഭിമതല്ല. എന്നിട്ടും കെ.റ്റി. ജലീലിന് ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.ഇത് സര്‍ക്കാരിനെ ചൊടിപ്പിച്ചു . ഇ പ്പോള്‍ മുഖ്യമന്ത്രിക്കും ബിന്ദുവിനുമെതിരായ കേസുകള്‍ ലോകായുക്തയിലു ണ്ട്.ഇതില്‍ ബിന്ദുവിന്റെ കേസ് കടുക്കും.

 



യുജിസി ചട്ടം ലംഘിച്ച് പ്രൊഫസര്‍ പദവി നേടിയെടുക്കാന്‍ മന്ത്രി ആര്‍. ബിന്ദു ശ്രമിക്കുന്നതായി ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. യുജിസി ചട്ടം ലംഘിച്ച് വിരമിച്ച കോളെജ് അധ്യാപകര്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കാന്‍ കലിക്കറ്റ് സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ആര്‍.ബിന്ദു പ്രൊഫസര്‍ എന്ന പദവി കൂടി ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ബിന്ദു പ്രൊഫസറല്ല, ഡോക്ടറേറ്റ് മാത്രം ലഭിച്ച കോളെജ് അധ്യാപികയാണെന്ന് പരാതി ഉയര്‍ന്നുവന്നിരുന്നു. പരാതി ശരിയാണെന്ന് വന്നതോടെ ഇനി മുതല്‍ ഡോക്ടര്‍ ആര്‍. ബിന്ദു എന്നാണ് ഇവര്‍ അറിയപ്പെടുകയെന്ന് ചീഫ് സെക്രട്ടറി വിജ്ഞാപനം വഴി അറിയിച്ചിരുന്നു. ഇതോടെ ഇരിങ്ങാലക്കുടയില്‍ ബിന്ദുവിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ തോമസ് ഉണ്ണിയാടന്‍ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫസര്‍ പദവി കാട്ടി പ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം. ഇതോടെയാണ് ബിന്ദു പ്രൊഫസര്‍ പദവി തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തിയതെന്നാണ് ആരോപണമുയരുന്നത്. പ്രൊഫസര്‍ പദവി ലഭിച്ചാല്‍ ഉണ്ണിയാടന്റെ പരാതി ദുര്‍ബ്ബലമാകും.



ഇതിനായി യുജിസി ചട്ടം മറികടന്നാണ് വിരമിച്ച അധ്യാപകര്‍ക്ക് ഉള്‍പ്പെടെ 200 പേര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കാന്‍ തീരുമാനിച്ചത്. കേരള സര്‍വ്വകലാശാല പോലും വിരമിച്ച അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിനിടയിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഈ വിവാദ നടപടി.

ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ബിന്ദുവിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. 200 വിരമിച്ച അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കുമ്പോള്‍ ഒരാള്‍ക്ക് അഞ്ച് ലക്ഷം വീതം ശമ്പള കുടിശ്ശിക നല്‍കേണ്ടി വരുമെന്നും അതുവഴി 10 കോടി രൂപയുടെ അധികച്ചെലവ് ഖജനാവിനുണ്ടാകുമെന്നുമാണ് സുധാകരന്റെ വാദം. ഇതെല്ലാമാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.



ലോകായുക്തയുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ കാര്യത്തിലും തീരുമാനമാകും.


 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (4 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (37 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (50 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends