Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യൂറോപ്പിൽ ബിസിനസ് നടത്തുന്ന ദിലീപിന്റെ സുഹൃത്തിൻറെ കയ്യിൽ ദൃശ്യങ്ങളുണ്ട്; അയാൾ അത് എപ്പോൾ വേണമെങ്കിലും പ്രചരിപ്പിക്കും; ദിലീപും കാവ്യയും ആ രാജ്യത്ത് പോയിരുന്നു; അവരുടെ സത്കാരം ഏറ്റുവാങ്ങി; ജയിലിലേക്ക് തന്നെ വിളിച്ച് വരുത്തിയ സമയം പറഞ്ഞ ആ ഒരൊറ്റ കാര്യം; രഹസ്യങ്ങൾ തുറന്നടിച്ച് ബാലചന്ദ്രകുമാർ

25 JANUARY 2022 12:52 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകൾ നടത്തിയപ്പോൾ അതിൽ ഏറ്റവും നിർണായകമായത് ദൃശ്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ്. 2017 നവംബര്‍ 15ന് ദിലീപിന്റെ ആലുവയിലുള്ള വസതിയായ പത്മസരോവരത്തിൽ ഒരു വിഐപി നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തിയത്.

ഈ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും ബാലചന്ദ്രകുമാർ വെളുപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കണ്ടെടുക്കുവാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ദിലീപിന്റെ വസതിയിലും ചില കേന്ദ്രങ്ങളിലും പരിശോധന നടത്തുകയുണ്ടായി . അത് കൂടാതെ മറ്റൊരു നിർണായക വെളിപ്പെടുത്തൽ കൂടി ഇപ്പോൾ വരികയാണ് . യൂറോപ്പിൽ ബിസിനസ് നടത്തുന്ന ദിലീപിന്റെ സുഹൃത്തിൻറെ കയ്യിൽ ദൃശ്യങ്ങൾ ഉണ്ടെന്ന്

വെളിപ്പെടുത്തൽ കൂടെ അദ്ദേഹം നടത്തിയിരിക്കുകയാണ്. ഒരു പ്രമുഖ ചാനലിനോടാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. യൂറോപ്പിൽ ബിസിനസ് നടത്തുന്ന ദിലീപിന്റെ സുഹൃത്തിൻറെ കയ്യിൽ ദൃശ്യങ്ങൾ ഉണ്ട്. അയാൾ അത് പ്രചരിപ്പിക്കാൻ സാധ്യത ഉണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു . വെളുപ്പിന് 2 മണിക്കായിരുന്നു അയാൾ ബാലചന്ദ്ര കുമാറിനെ വിളിച്ചത്.

ദിലീപിന്റെ സുഹൃത്ത് മട്ടാഞ്ചേരിയിൽ ബിസിനസ് നടത്തുന്ന ആളാണ്. ദിലീപിന്റെ പാർട്ണർ കൂടിയാണ് അദ്ദേഹമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു .ദിലീപും കാവ്യയും ആ രാജ്യത്ത് പോയിരുന്നു. അവരുടെ സത്കാരം ഏറ്റുവാങ്ങി. ഇതുൾപ്പെടെയുള്ള വിവരങ്ങളാണ് താൻ കൈമാറിയതെന്നും ബാലചന്ദ്രകുമാർ വിശദീകരിച്ചു.

അദ്ദേഹത്തിന്റെ കൈയ്യിൽ ആ ദൃശ്യങ്ങൾ ഉണ്ട്. അയാൾ അത് പ്രചരിപ്പിച്ചേക്കും എന്ന് പറഞ്ഞായിരുന്നു കോൾ വന്നത് . പേരും വിലാസവും പറഞ്ഞ് തന്നെ അയാൾ ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറയണമെന്നും ആവശ്യപ്പെടുകയായിരുന്നു. താൻ ഇക്കാര്യം പോലീസിന് കൈമാറിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഇപ്പോഴത്തെ അവസ്ഥയിൽ പല കാര്യങ്ങളും തുറന്നു പറയാൻ സാധിക്കില്ല.

താൻ അറിഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ദിലീപ് കൂടുതൽ കരുക്കിലേക്ക് പോകുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു . സംവിധായകൻ റാഫി കൂടെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതോടെ ദിലീപിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞിരക്കുകയാണെന്നും ബാലചന്ദ്രകുമാർ ചർച്ചയിൽ വ്യക്തമാക്കി. സിനിമയില്‍ നിന്നും പിന്‍മാറിയത് താനാണെന്നും അതിന് ശേഷം ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്നാണ് ദിലീപ് പറയുന്നത് .

പക്ഷേ കഥാപാത്രം ചെയ്യാന്‍ ദിലീപിന് നല്ല താല്പര്യം ഉണ്ടായിരുന്നു. സിനിമയില്‍ നിന്ന് പിന്‍മാറുന്നുവെന്ന കാര്യം തന്നെ അറിയിച്ചത് ബാലചന്ദ്രകുമാറാണെന്നുമായിരുന്നു റാഫി അന്വേഷണ സംഘത്തോട് പറഞ്ഞത്. ജയിലിലേക്ക് തന്നെ വിളിച്ച് വരുത്തിയ സമയം ദിലീപ് പറഞ്ഞത് ഗ്രാന്റ് സിനിമയുടെ ബാനറലിൽ ഇനി ചിത്രം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നാണ് .

പടം കാർണിവൽ പിക്ചേഴ്സിനെ ഏൽപ്പിക്കാമെന്നും പറഞ്ഞു . ബാലുവിന് 50 ലക്ഷം രൂപ വാങ്ങി തരാമെന്നതിന്റെ അടിസ്ഥാനത്തിൽ പിക്ക് പോക്കറ്റ് എന്ന ദിലീപിനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥയുടെ പണിക്കായി സംവിധായകൻ റാഫിയെ ഏല്പിക്കുകയും ചെയ്തു. ഇത്തരത്തിൽ നിരവധി വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (4 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (14 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (47 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends