Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അക്രമങ്ങൾ കൊണ്ടും സർവാധിപത്യ പ്രവണതകൾകൊണ്ടും എല്ലാക്കാലത്തും എല്ലാവരെയും നിയന്ത്രിച്ചു നിർത്താമെന്ന വ്യാമോഹം വേണ്ട; സിപിഎം സ്വയം തിരുത്തണം ; വൈകുന്നതിന് വലിയ വില നൽകേണ്ടി വരും; സിപിഎമ്മിന്റെ ഗുണ്ടാ ആക്രമണങ്ങൾക്കെതിരെ സിപിഐ മുഖപത്രം

25 JANUARY 2022 12:58 PM IST
മലയാളി വാര്‍ത്ത

കൊടുമണ്ണിൽ സിപിഐ പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകൾ നടുറോഡിലിട്ട് മർദ്ദിച്ച സംഭവത്തിൽ ഇരുകക്ഷികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.സിപിഎമ്മിന്റെ ഗുണ്ടാ ആക്രമണങ്ങൾക്കെതിരെ സിപിഐ മുഖപത്രം രംഗത്ത് വന്നിരിക്കുന്നു . അക്രമങ്ങൾകൊണ്ടും സർവാധിപത്യ പ്രവണതകൾകൊണ്ടും എല്ലാക്കാലത്തും എല്ലാവരെയും നിയന്ത്രിച്ചു നിർത്താമെന്ന വ്യാമോഹം വേണ്ട. സിപിഎം സ്വയം തിരുത്തണമെന്നും, വൈകുന്നതിന് വലിയ വില നല്കേണ്ടിവരുമെന്നും സിപിഐ മുഖപത്രത്തിൽ പറയുന്നു.

ഇങ്ങനെയുള്ള അക്രമങ്ങൾ അസ്വസ്ഥജനകമാണെന്നും അക്രമസംഭവങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുന്നത് രാഷ്‌ട്രീയ പ്രവർത്തനത്തിൽ നിന്നും ക്രിമിനൽ ഗുണ്ടാ പ്രവർത്തനമായി തരംതാഴുന്നതാണെന്നും സിപിഐ മുഖപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നു .

ഡിവൈഎഫ്‌ഐ-സിപിഎം ഗുണ്ടകൾ അക്രമ രാഷ്‌ട്രീയമാണ് കേരളത്തിൽ നടത്തുന്നതെന്ന വിമർശനവും മുഖപത്രത്തിൽ ഉണ്ട് . ഗുണ്ടാസംഘങ്ങൾ തങ്ങളുടെ അക്രമപ്രവൃത്തികൾ പകർത്തി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് കേരളത്തിലെ ഗുണ്ടാസംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും വിമർശനമുണ്ട്. ഇത് ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള പാർട്ടിക്കാരുടെ കുതന്ത്രമാണെന്നും ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നതിന് ഉപയോഗിച്ചുപോരുന്ന ഫാസിസ്റ്റ് തന്ത്രമാണിതെന്നും മുഖപത്രത്തിൽ സൂചിപ്പിക്കുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ബലാത്സംഗവും എതിർക്കുന്ന ഒരു സംഘടനയുടെ ലേബലിലായിരുന്നു കൊടുമൺ വീഡിയോ നിർമ്മിച്ചിരിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇത് കേരളത്തിലെ ഇടതുപക്ഷജനാധിപത്യത്തെ ഞെട്ടിപ്പിക്കുന്നതാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് . ഈ പ്രവർത്തികൾക്കെതിരെ ഒരക്ഷരം പോലും ഉരിയാടാൻ സിപിഎം നേതൃത്വം തയ്യാറായിട്ടുമില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട് .

സമൂഹത്തിൽ നിലനിൽക്കുന്ന അപായ സൂചനയാണ് ഇതെന്നും ലേഖനത്തിൽ ചൂണ്ടി കാണിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ബാനറിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പേരിൽ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സിപിഐ പ്രാദേശിക നേതാക്കൾക്കും അവരുടെ വീടുകൾക്കും നേരെ അക്രമം നടത്തിയത്.

അക്രമസംഭവങ്ങളെ അപലപിക്കാൻ ആ സംഘടന തയ്യാറാകാതിരിക്കുന്നിടത്തോളം അവർ ഗുണ്ടാസംഘങ്ങൾക്ക് പാളയം ഒരുക്കുന്നു എന്ന് അനുമാനിക്കണം എന്നും പറഞ്ഞിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളം ആയിക്കൂട എന്നും സിപിഎമ്മിനെതിരെ തുറന്നടിച്ചുകൊണ്ട് സിപിഐ മുഖപത്രത്തിൽ പറഞ്ഞു. 

കൊടുമണിലാണ് സിപിഐ സിപിഎം പ്രവർത്തകർ തമ്മിലടിച്ചത്. കൊടുമണ്ണില്‍ സിപിഐ നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ മര്‍ദിക്കുകയായിരുന്നു . അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു സിപിഐ നേതാക്കളെ ആക്രമിച്ചത്.

സി.പി.ഐ. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എന്‍.കെ. ഉദയകുമാര്‍, എല്‍.സി. സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ക്കാണ് ക്രൂരമായ മര്‍ദനമേറ്റത്. ബാങ്ക് തിരഞ്ഞെടുപ്പിനിടെ പ്രദേശത്ത് സി.പി.ഐസി.പി.എം. സംഘര്‍ഷം ഉടലെടുത്തിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ വോട്ട് ചെയ്യാനെത്തിയത് സി.പി.ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുണ്ടായത്. 

കഴിഞ്ഞ തിങ്കളാഴ്ച സിപിഐ, എഐവൈഎഫ് നേതാക്കളുടെ വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. യുവജന സംഘടന നേതാക്കള്‍ തമ്മില്‍ സമൂഹ മാധ്യമങ്ങളുലൂടെയും വെല്ലുവിളികൾ വരെ നടത്തി . സംഭവത്തില്‍ പോലീസ് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നതായി സി.പി.ഐ. ആരോപണമുയർത്തി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (4 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (14 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (47 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends