Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരത്തെ സർക്കാർ വിരുദ്ധ സമരങ്ങളിൽ പെട്ടന്ന് എത്താൻ വേണ്ടി,ഇങ്ങിനെ സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയരാൻ കെ.റെയിൽ വന്നേ മതിയാവു; അതുകൊണ്ട് കവിതകൾ ഇനി കെ.റെയിലിന്റെ ഏ.സി.സീറ്റിൽ ഇരുന്ന് എഴുതിയാൽ മതി; 'വികസനം കൊണ്ട് മാത്രം മുളക്കുന്ന നൻമകൾ പലതുണ്ട് മനുഷ്യന്റെ ജീവിതത്തിൽ'; ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

25 JANUARY 2022 01:34 PM IST
മലയാളി വാര്‍ത്ത

'വികസനം കൊണ്ട് മാത്രം മുളക്കുന്ന നൻമകൾ പലതുണ്ട് മനുഷ്യന്റെ ജീവിതത്തിലെന്ന് ഹരീഷ് പേരടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; മരണമെത്തുന്ന നേരത്ത് നിയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണെ'..കാസർക്കോടുള്ള പ്രിയതമന്റെ മരണ കിടക്കയിലേക്ക് തിരുവനന്തപുരത്തുള്ള പ്രിയതമക്ക് ഒടിയെത്തി മൂപ്പരെ കൂടെ ഇത്തിരി നേരം ഇരിക്കാൻ വേഗത്തിൽ ഓടുന്ന വണ്ടി വേണം...കെ.റെയിൽ വേണം...

'ഒടുവിലായി അകത്തേക്ക് എടുക്കുന്ന ശ്വാസത്തിൽ നിന്റെ ഗന്ധം ഉണ്ടാകുവാൻ'..ഗന്ധം അവളുടെ ഫോട്ടോ നോക്കിയാൽ ഉണ്ടാവില്ല...അവളുടെ ഗന്ധം ഉണ്ടാവണെമെങ്കിൽ ദൂരത്തുള്ള അവൾ നിങ്ങളുടെ അടുത്തെത്തി നിങ്ങൾ അവളെ ശ്വസിക്കണം..അതിന് വേഗത്തിൽ ഓടുന്ന വണ്ടിവേണം...കെ.റെയിൽ വേണം...കവികൾക്ക് കവിയരങ്ങിലേക്ക് വേഗത്തിൽ എത്താനും സിനിമയിലെ ഗാനരചയിതാക്കൾക്ക് ഓടിയോടി കൂടുതൽ പാട്ടെഴുതാനും വേണ്ടിയല്ല കെ.റെയിൽ...

സാധരണ മനുഷ്യർക്ക് അവയവദാനത്തിനുവേണ്ടി,ദൂര സ്ഥലങ്ങളിൽ പോയി ഇൻറ്റർവ്യൂവിൽ പങ്കെടുത്ത് അന്ന് തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്താൻ,ദിവസം രണ്ട് കളികൾ മാത്രം എടുക്കാൻ യോഗമുണ്ടായിരുന്ന നാടകക്കാർക്കും മിമിക്രിക്കാർക്കും ഗാനമേളക്കാർക്കും ദിവസം നാല് കളിയെങ്കിലും എടുക്കാൻ വേണ്ടി,എല്ലാ മത വിശ്വാസികൾക്കും അവരവരുടെ വിവിധ ജില്ലകളിലുള്ള ആരാധനാലയങ്ങളിൽ ചുരുങ്ങിയ ചിലവിൽ ഒറ്റ ദിവസം കൊണ്ട് ആരാധന നടത്താൻ വേണ്ടി,

നിരീശ്വരവാദികൾക്കും പരിസ്ഥിതി വാദികൾക്കും വിവിധജില്ലകളിൽ നടക്കുന്ന അവരുടെ സമ്മേളനങ്ങളിൽ ഓടിയോടി പ്രസംഗിക്കാൻ വേണ്ടി,വിവിധ ജില്ലകളിലുള്ള UDF നേതാക്കൾക്ക് തിരുവനന്തപുരത്തെ സർക്കാർ വിരുദ്ധ സമരങ്ങളിൽ പെട്ടന്ന് എത്താൻ വേണ്ടി,ഇങ്ങിനെ സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയരാൻ കെ.റെയിൽ വന്നേ മതിയാവു...അതുകൊണ്ട് കവിതകൾ ഇനി കെ.റെയിലിന്റെ ഏ.സി.സീറ്റിൽ ഇരുന്ന് എഴുതിയാൽ മതി...'വികസനം കൊണ്ട് മാത്രം മുളക്കുന്ന നൻമകൾ പലതുണ്ട് മനുഷ്യന്റെ ജീവിതത്തിൽ'..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (10 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (43 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (56 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends