Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൾസർ സുനിയേയും കൊല്ലാൻ പദ്ധതിയിട്ടു...!!...മൃതദേഹം എന്ത് ചെയ്യണമെന്ന ചര്‍ച്ച പോലും നടന്നു, നടുക്കുന്ന വിവരങ്ങൾ അടങ്ങിയ ഓഡിയോ ക്ലിപ്പുകൾ ക്രൈബ്രാഞ്ചിന്, ചോദ്യ ചെയ്യലിൽ മലക്കം മറിഞ്ഞ് ദിലീപ്

25 JANUARY 2022 03:27 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യേഗസ്ഥനെ വധിക്കാൻ പദ്ധതിയിട്ടുവെന്ന കേസിൽ നടനായ ദിലീപ് ഒന്നാം പ്രതിയാണ്. ഈ കേസിൽ ഇപ്പോൾ ക്രൈബ്രാഞ്ചിന്റെ ചോദ്യ ചെയ്യലിൽ മലക്കം മറിയുകയാണ് ദിലീപ്. ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ പദ്ധതിയിട്ടതിന്റെ ശബ്ദ സാമ്പിളുകൾ അടക്കം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

എന്നാൽ കൂടുതൽ തെളിവുകൾ ദിലീപിനെതിരെ സംവിധായകൻ കൈമാറിയിട്ടുട്ടെന്ന് തെളിയിക്കുന്ന തരത്തിലുള്ള വളരെ നിർണായകമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും തന്റെ വാദത്തിലുറച്ച് ദിലീപ് മുമ്പോട്ട് പോകുമ്പോള്‍ കൂടുതല്‍ ശബ്ദ തെളിവുകള്‍ ഉണ്ടെന്ന സൂചന നല്‍കിയിരിക്കുകയാണ ക്രൈംബ്രാഞ്ച്.

 

അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമല്ല പൾസർ സുനിയേയും വകവരുത്താൻ പദ്ധതിയിട്ടിരുന്നതായാണ് വിവരം. ശേഷം മൃതദേഹം എന്ത് ചെയ്യണമെന്ന ചര്‍ച്ച പോലും നടന്നുവെന്ന നടുക്കുന്ന വിവരങ്ങൾ അടങ്ങിയ ഓഡിയോ ക്ലിപ്പുകളാണ് ക്രൈബ്രാഞ്ചിന് കിട്ടിയിരിക്കുന്നത്. സുനി ജയിലായത് കൊണ്ട് മാത്രമാണ് ജീവനോടെ ഉള്ളതെന്ന് ബാലചന്ദ്ര കുമാറും പറഞ്ഞിരുന്നു.

തന്റെ ജീവൻ അപകടത്തിലാണെന്ന് 2018 മെയ് മാസത്തിൽ അമ്മയ്‌ക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പറയുകയുണ്ടായി.ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ പൾസർ സുനിയെ വകവരുത്താനും പ്രതികൾ പദ്ധിയിട്ടിരുന്നു എന്നും വേണം കരുതുവാൻ. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 ൽ എഴുതിയ കത്ത് ഇപ്പോൾ പുറത്തുവിട്ടതെന്ന് സുനിയു‌ടെ അമ്മ ശോഭന പറഞ്ഞിരുന്നു.

 

നടിയെ പീഡിപ്പിച്ചത് നടന്‍ ദിലീപിന് വേണ്ടിയായിരുന്നു എന്നും 2015 മുതല്‍ ഗുഢാലോചന നടന്നുവെന്നും ഗൂഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായതായും അവർ വെളിപ്പെടുത്തിയിരുന്നു.കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്‌തു. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും പറയുകയുണ്ടായി.

കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്. വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞിരുന്നു. ഇവരുടെ വെളിപ്പെടുത്തലുകളെല്ലാം തന്നെ ശരിവയ്ക്കുന്ന രീതിയിലുള്ളതാണ് ശബ്ദ രേഖ.

ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയതായാണ് സൂചന. ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ രണ്ടു ദിവസമായി 22 മണിക്കൂര്‍ ആണ് ചോദ്യം ചെയ്തത്. ഏകദേശം മൂന്ന് ദിവസമായി 33 മണിക്കൂറാണ് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യം ചെയ്യാന്‍ ഇന്നും കൂടി മാത്രമേ ക്രൈംബ്രാഞ്ചിന് അനുമതിയുള്ളൂ അതിനാൽ നടനെ ചോദ്യം ചെയ്യാന്‍ കഴിയുന്ന അവസാന ദിവസമായ ഇന്ന് ഏറെ നിര്‍ണായകമാണിന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (10 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (43 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (56 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends