Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ലോകായുക്തയുടെ കരങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഗീർവ്വാണം അടിക്കുകയും അവരുടെ ചിറകരിയുകയും ചെയ്യുന്ന നെറികേടാണ് പിണറായി വിജയൻ സർക്കാർ ഇപ്പോൾ ചെയ്യുന്നത്. പിണറായി വിജയന് മുന്നിൽ അടിയറവ് വെയ്ക്കാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിൽ ഇടപെടണം....' സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി

25 JANUARY 2022 04:52 PM IST
മലയാളി വാര്‍ത്ത

ലോകായുക്തക്ക് പൂട്ടിടാൻ ഒരുങ്ങിയ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി രംഗത്ത് എത്തിയിരിക്കുകയാണ്. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ ഭരണഘടനയേയും നീതിനിർവഹണ സംവിധാനങ്ങളേയും അട്ടിമറിക്കാൻ പിണറായി വിജയനും സി പി എമ്മിനും ഒരു ഉളുപ്പുമില്ല എന്ന് നേരത്തെ തന്നെ വ്യക്തമായതാണെന്നും ഈ സർക്കാർ ജനാധിപത്യ സംവിധാനങ്ങൾക്ക് തന്നെ ശാപമാണെന്ന് ഒരിക്കൽ കൂടി തെളിയുകയാണെന്നും അദ്ദേഹം വിമർശിച്ചു. ലോകായുക്തയുടെ അധികാരം കവരുന്ന നിയമനിർമ്മാണം നടത്താനുള്ള പുയ്നറായി സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് വിമർശനം എന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ലോകായുക്തയുടെ കരങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഗീർവ്വാണം അടിക്കുകയും അവരുടെ ചിറകരിയുകയും ചെയ്യുന്ന നെറികേടാണ് പിണറായി വിജയൻ സർക്കാർ ഇപ്പോൾ ചെയ്യുന്നത്. പിണറായി വിജയന് മുന്നിൽ അടിയറവ് വെയ്ക്കാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിൽ ഇടപെടണം.

എന്നിട്ട് മതി അഴിമതിയ്ക്കെതിരായ വാചക കസർത്ത്. ഈ ഓർഡിനൻസ് കോടതി കയറാൻ ഇടയാക്കാതെ തിരിച്ചയക്കാൻ ഗവർണ്ണർ തയ്യാറാകണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ ഭരണഘടന നൽകുന്ന പരിമിതമായ അധികാരം ഗവർണ്ണർ വിനിയോഗിക്കണം. ഓർഡിനൻസ് ഒരിക്കൽ തിരിച്ചയച്ചാൽ പിണറായി സർക്കാർ വീണ്ടും അയക്കുമോ എന്ന് കൂടി കേരളത്തിന് അറിയാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ഗവർണ്ണർക്ക് സാധിക്കും. അതോടെ അഴിമതിക്കെതിരായ സിപിഎം ഗീർവ്വാണം അവസാനിക്കുമല്ലോ?

അതേസമയം, പുതിയ ഭേദഗതി പ്രകാരം ലോകായുക്തയുടെ വിധി സർക്കാരിന് തള്ളാൻ കഴിയും. നിയമനിർമ്മാണത്തിന്റെ ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ് ഉള്ളത്. ഓർഡിനൻസ് ഗവർണർ അംഗീകരിക്കുന്ന പക്ഷം സംസ്ഥാനത്ത് ലോകായുക്ത നാമമാത്രമാകുന്നതാണ്. മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനും എതിരെ പരാതികൾ ലോകായുക്തയിൽ നിലനിൽക്കെയാണ് സർക്കാരിന്റെ ഈ നീക്കം എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 minute ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (11 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (44 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (57 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends