Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹേ.....കേ... എന്താ ഇത്ര തിടുക്കം, എന്നല്ലേ ചോദിച്ചോളൂ; മതം പറഞ്ഞാൽ ആഹാ, രാഷ്ട്രീയം പറഞ്ഞാൽ ഓഹോ; എവിടെ സായിബറൻ ആക്രമണം? എന്ന് ചോദിച്ച് മറ്റൊരു കുത്തിപ്പൊക്കൽ; കെ റെയിലിനെതിരെ റഫീഖ് അഹമ്മദിന്റെ കവിത; സൈബർ ആക്രമണം എവിടെ എന്ന ചോദ്യങ്ങൾ!

25 JANUARY 2022 04:06 PM IST
മലയാളി വാര്‍ത്ത

"ഹേ...കേ...

എങ്ങോട്ടു പോകുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

തണ്ണീർത്തടങ്ങളെ പിന്നിട്ട്

തെങ്ങിൻ നിരകളെപ്പിന്നിട്ട്

കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്

സഹ്യനെക്കുത്തി മറിച്ചിട്ട്

പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്

പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന

മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്

ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന

നല്ല നഗരത്തെരുവുകൾ പിന്നിട്ട്,

ശ്വാസത്തിനായിപ്പിടയും ഭയാകുല -

മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,

ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം

നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്

കുട്ടികൾ നിത്യം മരിയ്ക്കും വനവാസി

യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്

മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,

തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,

എങ്ങോട്ടു പായുന്നു ഹേഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ

ഹേ ..

കേ ..?

 

 

 

പ്രിയ കവി റഫീഖ് അഹമ്മദ് ആക്രമിക്കപ്പെടുന്നു എന്ന് ഇന്നലെമുതൽ വാർത്തകളുണ്ട്...

എവിടെ ആക്രമണം? ഞാൻ കണ്ടില്ലല്ലോ? ഞങ്ങളൊന്നും ആക്രമിച്ചിട്ടില്ല ... എന്നും പറഞ്ഞ് സൈബർ ആക്രമണം കാണാൻ എല്ലാവരും റഫീഖ് അഹമ്മദിന്റെ ഫേസ്ബുക്ക് പേജിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്...

ആക്രമണം കാണുന്നില്ല എന്നാണ് അവർ പറയുന്നത്. അല്ല... ഈ ആക്രമണം എങ്ങനെ ആയിരിക്കും ഇരിക്കുക... ഹാ ചുരുളി സിനിമയിലെ കുറെ പദപ്രയോഗങ്ങൾ ഉണ്ട്... അത് ആക്രമണം ആകുവോ? ആവില്ല അല്ലെ... ? അല്ല സിനിമ ഇറങ്ങിയപ്പോൾ വല്ലാത്ത വേദനയായിരുന്നല്ലോ പലർക്കും... സിനിമയ്‌ക്കെതിരെ കേസും കൊടുത്തില്ലേ... ഏതായാലും ആക്രമണം നിങ്ങൾ തന്നെ നോക്കി കണ്ടുപിടിക്ക്...

 

ഇവിടെ കവി സിൽവർ ലൈനെ പറ്റി പ്രതികരിക്കാനുണ്ടായ കാരണം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.... ഇത്ര തിടുക്കത്തിൽ എങ്ങോട്ടാണ് പോകുന്നത് ? എന്നൊരു ചോദ്യമാണ് കവി ചോദിച്ചത്? പദ്ധതി വേണ്ട എന്നൊന്നും കവി എവിടെയും പറഞ്ഞില്ല...

അദ്ദേഹം പറയും പോലെ , കെ റയിൽ പദ്ധതിയെക്കുറിച്ച് കൃത്യമായ ധാരണകളൊന്നും ഇപ്പോഴുമില്ല. പറഞ്ഞുകേൾക്കുന്ന കാര്യങ്ങളേയുള്ളു. പദ്ധതിയ്ക്ക് എതിരായി സംസാരിക്കുന്ന ആളുകൾ ഉന്നയിക്കുന്ന ചോദ്യങ്ങളാണ് അതിന്റെ മറുപടിയെക്കാൾ പ്രസക്തമായി തോന്നിയത്. അതോടൊപ്പം റഫീഖ് അഹമ്മദ് മറ്റൊരു കാര്യവും ചോദിക്കുന്നുണ്ട്... " യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട ഒരു കാര്യമൊന്നുമല്ലല്ലോ ഇത്.?" ഇത്രയേ കവി ഉദ്ദേശിച്ചോളൂ...

 

ഇപ്പോൾ പക്ഷെ ഇതൊന്നുമല്ല ചർച്ച ചെയ്യുന്നത്... എവിടെ... സൈബർ ആക്രമണം എവിടെ? എന്നാണ് ഒരു ഭാഗം ചോദിക്കുന്നത്...

കവികളൊക്കെ പ്രണയവും വിരഹവും മാത്രം എഴുതിയാ ,മതി... അതെ നിങ്ങൾക്ക് വഴങ്ങൂ എന്ന് പറയുന്നവരെയൊക്കെ പോസ്റ്റിൽ കാണാം... പക്ഷെ അതൊന്നും സൈബർ ആക്രമണം അല്ലാ...ഞമ്മള് കാര്യം പറഞ്ഞതല്ലേ....

പിന്നെ കവിയ്ക്ക് ഐക്യദാർഢ്യവുമായി കുറെ പേര് വരുന്നുണ്ട്... പക്ഷെ അവർ പൊക്കിപ്പിടിക്കുന്നത് കെ റെയില് അല്ലല്ലോ സഖാക്കളേ...

ആ അതൊന്നു വായിക്കട്ടെ... എന്താ അത്....

 

 

 

"മതദേഹം "

തലമൂടിയിട്ടുണ്ട്....
മുഖം കാണ്മാനില്ല...
കൈയില്ല... കാലില്ല...
വലക്കണ്ണികൾക്കുള്ളിൽ
കണ്ണുകളുണ്ട്...
പക്ഷെ കാണാൻ ഉള്ളതല്ല അത്
മൃതദേഹം അല്ലിത്
മതദേഹം....

ഇത് കൊള്ളാം.. അർത്ഥവത്തായ കവിത തന്നെ .. പക്ഷെ ഇതെന്താ ഇപ്പൊ ഇതിനിടയിൽ... ആഹ്.... സൈബർ ആക്രമണം ഇല്ലങ്കിൽ ഉണ്ടാക്കിയിട്ട് നമ്മുക്ക് ഐഖ്യപ്പെടാം എന്നാകും ഈ കൂട്ടർ കരുതുന്നത് .

എന്നാലും നിങ്ങ കെ റെയിലിനെ കുറിച്ച് മിണ്ടരുത്... മതം പറഞ്ഞോ രാഷ്ട്രീയം ഇവിടെ ഞങ്ങൾ രാഷ്ട്രീയക്കാർ പറഞ്ഞോളാം.... എന്നാണോ നമ്മുടെ ഈ വെള്ളരിക്കാ പട്ടണത്തിലെ നിയമം...

ഏതായാലും സായിബറൻ ആക്രമണം തുടരുന്ന വേളയിൽ ആക്രമണം വല്ലതും കണ്ടുപിടിച്ചോ എന്ന് ഒന്ന് നോക്കിയെച്ചും വരാം... നിങ്ങൾ പോകുന്നതിന് മുന്നേ കെ റെയിലിനെ കുറിച്ചുള്ള ചോദ്യങ്ങളൊക്കെ ഒന്ന് ചോയിക്ക്... കട്ട സപ്പോർട്ട് എന്ന ഉത്തരത്തിൽ മാത്രം ഒതുക്കല്ലേ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (8 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (41 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (54 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends