Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം കുടുങ്ങും..!! ഗർഭിണിയായ പെൺകുട്ടി ആശുപത്രിയിൽ എത്തിയതും എല്ലാം കൈയ്യോടെ പൊക്കി, പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിൽ, ഒരു വർഷം മുമ്പ് രഹസ്യമായി നടന്നത് പരസ്യമായി, ഭർത്താവിനെതിരേയും കേസ്...

25 JANUARY 2022 05:30 PM IST
മലയാളി വാര്‍ത്ത

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ഒളിച്ചും പാത്തും ഇത്തരം സംഭവങ്ങൾ നിയമങ്ങൾക്ക് വിപരീതമായി അവിടെ നടക്കുന്നു എന്നതിന് തെളിവ് സഹിതമുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പതിനാറ് വയസുള്ള പെൺകുട്ടിയാണ് ശൈശവ വിവാഹത്തിന് ഇരയായിരിക്കുന്നത്. അതിലേറെ ശ്രദ്ധിക്കേണ്ടത് പതിനാറ് വയസുള്ള ഈ പെൺകുട്ടിയുടെ രഹസ്യ വിവാഹം ഒരു വർഷം മുമ്പാണ് കഴിഞ്ഞത്. എന്നിട്ട് ഇത് പുറം ലോകമറിയുന്നത് ഇപ്പോൾ മാത്രം. എന്നാല്‍ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല.

ഈ പെൺകുട്ടി ഇപ്പോൾ ഗര്‍ഭിണിയാണ്. ആറ് മാസം ഗര്‍ഭിണിയായ പെൺകുട്ടിയെ ചികിത്സയ്‌ക്ക് എത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഈ സംഭവം പുറത്തറിയുന്നതും. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയും ബന്ധുവായ വണ്ടൂര്‍ സ്വദേശിയുമായുള്ള വിവാഹം ഒരു വര്‍ഷം മുമ്പാണ് നടന്നതെന്ന് ആശുപത്രി അധികൃതര്‍ ചോദിച്ച്‌ മനസിലാക്കി.

ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് വിവരം പൊലീസിനേയയും സി ഡബ്ല്യു സി(ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റി)യെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ്.

വിവരം പുറത്ത് വന്നിട്ടും സംഭവത്തിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്ലൂസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു. സംഭവം പുറത്ത് വന്നിട്ടും പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ലെന്നും ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ അന്വേഷണം നടക്കുന്നതായാണ് പോലീസിന്റെ വിശദീകരണം.

സംഭവത്തില്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ജില്ലാ ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു.പെണ്‍കുട്ടിയെ വിവാഹം ചെയ്ത വണ്ടൂര്‍ സ്വദേശിക്കെതിരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും പോക്‌സോ നിയമ പ്രകാരവും കേസെടുക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (4 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (37 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (50 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends