Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടികളുടെ വെട്ടിപ്പ്, വന്‍തുക പ്രതിഫലം വാങ്ങുന്ന 12 സിനിമാ നടന്മാര്‍ക്കെതിരെ അന്വേഷണം, നടപടി നിര്‍മ്മാതാക്കളുടെ പരാതിയിൽ, നടപടികള്‍ ആരംഭിച്ച് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം

25 JANUARY 2022 06:16 PM IST
മലയാളി വാര്‍ത്ത

പന്ത്രണ്ട് സിനിമാ നടന്മാര്‍ക്കെതിരെ സംസ്ഥാന നികുതി വകുപ്പിന്റെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി കഴിഞ്ഞു. സേവന നികുതി യഥാസമയം അടയ്ക്കുന്നതില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിലാണ് നടന്മാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിനിമകളില്‍ അഭിനയിക്കാന്‍ വന്‍തുക പ്രതിഫലം വാങ്ങുന്ന നടന്മാര്‍ കൃത്യമായി ജിഎസ്ടി അടയ്ക്കാത്തതിനാല്‍, ഈ തുക ഇളവ് ചെയ്ത് നികുതി റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന നിര്‍മ്മാതാക്കളുടെ പരാതിയിലാണ് നികുതി വകുപ്പ് 12 സിനിമാ നടന്മാര്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്.

മൂന്നര കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ നടനെതിരെ എറണാകുളം ജില്ലാ ഇന്റലിജന്‍സ് വിഭാഗം പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു എന്നാണ് വിവരം. വെട്ടിച്ച നികുതി അടയ്ക്കാനുള്ള നോട്ടീസ് മറ്റുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്. ജിഎസ്ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട അഭിനയം, സംഗീതം, നിര്‍മാണം, പോസ്റ്റ് പ്രൊഡക്‌ഷന്‍, ഡബ്ബിങ്, മിക്സിങ് തുടങ്ങിയ സര്‍വീസ് മേഖലകളില്‍ നിന്ന് വര്‍ഷം 20 ലക്ഷം രൂപയില്‍ അധികം വരുമാനം നേടുന്നവര്‍ ജിഎസ്ടി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്.

2017 മുതല്‍ 20‌21 വര്‍ഷക്കാലയളവിലെ സിനിമാ നിര്‍മാണത്തിന്റെ ആകെ ചെലവും ഓരോ നടന്മാര്‍ക്കും നല്‍കിയ പ്രതിഫലത്തുകയുടെ കൃത്യമായ കണക്കുകളും നിര്‍മാതാക്കളോട് നികുതി വകുപ്പ് ചോദിച്ചിരുന്നു. ഈ തുക ലഭിച്ച നടന്മാരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച ശേഷമാണ് നികുതിയടവില്‍ കോടികളുടെ വെട്ടിപ്പു കണ്ടെത്തിയതോ‌ടെയാണ് പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കുന്നത്.

നികുതിയടവില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയവര്‍ക്കെതിരെ മാത്രമാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സേവന നികുതി വെട്ടിപ്പു ചൂണ്ടിക്കാട്ടി എല്ലാവര്‍ക്കും നോട്ടീസ് നല്‍കിയ ശേഷവും നികുതിയടയ്ക്കാന്‍ തയാറാകാത്ത 12 പേര്‍ക്കെതിരെയാണ് നിയമനടപടി ആരംഭിച്ചത്. നികുതി വകുപ്പ് ഐബി വിഭാഗത്തിന്റെ എറണാകുളം ജില്ലാ ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കൂടാതെ ഈ അന്വേഷണ കാലപരിധിയില്‍ ഇരുപത്തിയഞ്ച് സിനിമകളില്‍ അഭിനയിക്കുകയും ഏകദേശം പതിനഞ്ചോളം സിനിമകള്‍ക്ക് മുന്‍കൂറായി പണം വാങ്ങുകയും ചെയ്ത നടന്റെ ജിഎസ്ടി കുടിശിക ചൂണ്ടിക്കാട്ടി നല്‍കിയ നോട്ടീസ് അവഗണിക്കുകയും അതിനു ശേഷം 6 ആഡംബര വാഹനങ്ങള്‍ വാങ്ങുകയും ചെയ്തതോടെയാണ് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ നികുതി വകുപ്പ് തീരുമനത്തിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (8 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (41 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (54 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends