Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

ഈ യാത്രയയപ്പ് അപൂര്‍വം... രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ വിശ്വസ്തനായ വിരാട് എന്ന കുതിര വിരമിച്ചു; യാത്രയയപ്പ് നല്‍കി തലയില്‍ തലോടി രാഷ്ട്രപതിയും പ്രധാനമന്ത്രിയും; റിപ്പബ്ലിക് ദിനത്തിലെ അപൂര്‍വ കാഴ്ച എല്ലാവര്‍ക്കും കൗതുകം

27 JANUARY 2022 09:57 AM IST
മലയാളി വാര്‍ത്ത

പലരും പല തരത്തില്‍ സേവനമനുഷ്ഠിച്ചിട്ട് വിരമിച്ചെങ്കിലും ഇങ്ങനെയൊരു യാത്രയയപ്പ് ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും സ്‌നേഹാശംസകളോടെ യാത്രയയപ്പ് കിട്ടുന്നത് വിരാട് എന്ന കുതിരയ്ക്ക് മാത്രമാണ്. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ വിശ്വസ്തനായ വിരാട് എന്ന കുതിര സേവനത്തില്‍നിന്ന് വിരമിച്ചു. 19 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരാട് എന്ന കറുത്ത കുതിര മടങ്ങിയത്.

73ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷമായിരുന്നു വിരാടിന്റെ വിടവാങ്ങല്‍. പരേഡ് അവസാനിച്ചതിന് പിന്നാലെ പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ തലയില്‍ തലോടിയാണ് വിരാടിനെ യാത്രയാക്കിയത്.

 



ഹനോവേറിയന്‍ ഇനത്തിലുള്ള വിരാടിനെ 2003ലാണ് രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത്തവണത്തേത് ഉള്‍പ്പെടെ പതിമൂന്ന് റിപ്പബ്ലിക് ദിന പരേഡുകളുടെ ഭാഗമായ വിശ്വസ്തനായ കുതിരയായിരുന്നു വിരാട്. പ്രായമായതിനാലാണ് വിരാടിന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അസാധാരണമായ സേവനത്തിനും കഴിവുകള്‍ക്കും രാജ്യത്തിന്റെ ആദരം ലഭിക്കുന്ന ആദ്യത്തെ കുതിരയാണ് വിരാട്. കരസേനാ ദിനത്തിന്റെ ഭാഗമായി ജനുവരി 15ന് വിരാടിന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്‍ഡേഷന്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചിരുന്നു.

 



ഇന്നലത്തെ നരേന്ദ്രമോദിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് ഉത്തരാഖണ്ഡുകാരുടെ പരമ്പരാഗത തൊപ്പിയും മണിപ്പൂരി ഷാളും ധരിച്ചാണ്. 'ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്മായ ബ്രഹ്മകമലം കൊണ്ട് തൊപ്പി അലങ്കരിച്ചിരിക്കുന്നു'വെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ട്വീറ്റ് ചെയ്തു.

ഉത്തരാഖണ്ഡിലെ 1.25 കോടി ജനങ്ങള്‍ക്ക് വേണ്ടി താന്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേദാര്‍നാഥില്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം പ്രധാനമന്ത്രി മോദി ബ്രഹ്മകമലം പുഷ്പം ഉപയോഗിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 



പരമ്പരാഗത മണിപ്പൂരി ഷാള്‍ പ്രധാനമന്ത്രി പലപ്പോഴായി ധരിക്കാറുള്ളതാണ്. കൈകൊണ്ട് നെയ്ത സ്‌കാര്‍ഫ് മണിപ്പൂരിലെ മെതേയ് ഗോത്രത്തിന്റെ പാരമ്പര്യത്തില്‍പ്പെട്ടതാണ്. ഉത്തരഖാണ്ഡും മണിപ്പൂരും അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് എന്നതാണ് പ്രധാനമന്ത്രിയുടെ വേഷത്തിലെ രാഷ്ട്രീയം എന്നാണ് ആരോപണം.

ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 17നും മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിലുമായിട്ടാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ജാംനഗര്‍ രാജകുടുംബം സമ്മാനിച്ച സിന്ദൂര തലപ്പാവ് ധരിച്ചിരുന്നു.

 



അതേസമയം 73ാമത് റിപബ്ലിക് ദിനം രാജ്യം വര്‍ണാഭമായി ആഘോഷിച്ചു. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. സന്ദര്‍ശകരെ ചുരുക്കി, കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബുധനാഴ്ച രാവിലെ പത്തരയോടെ റിപബ്ലിക് ദിന പരേഡ് രാജ്പഥില്‍ ആരംഭിച്ചു. സൈനിക ശക്തി വിളിച്ചോതുന്ന പരേഡില്‍ രാഷ്ടപതി സല്യൂട്ട് സ്വീകരിച്ചു.

25 നിശ്ചല ദൃശ്യങ്ങള്‍ ഇത്തവണ പരേഡിലുണ്ടായി. ഇതുകൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ 75 വിമാനങ്ങളുടെ ഗ്രാന്‍ഡ് ഫ്‌ലൈ പാസ്റ്റ്, മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 നര്‍ത്തകരുടെ പ്രകടനങ്ങള്‍ എന്നിവ പരേഡിലെ പ്രധാന ആകര്‍ഷണങ്ങളായി. കാണികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് ആദ്യമായി പത്ത് വലിയ എല്‍ഇഡി സ്‌ക്രീനുകളും ഇവിടെ സ്ഥാപിച്ചിരുന്നു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (14 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends