ടാറ്റൂ കുത്തിയപ്പോള്‍ കൂട്ട നിലവിളി, ജിജിക്ക് സംഭവിച്ചത് ആരും അറിഞ്ഞില്ല; പൊട്ടിത്തെറിച്ച് ഭര്‍ത്താവ് രംഗത്ത്

ലോക വനിതാദിനത്തില്‍ ഒരു പാട് ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രത്യേകിച്ചും കേരളത്തില്‍. അതേ സമയം കേരളത്തിലെ ചിലരുടെ ഇരട്ടത്താപ്പ് വലിച്ചുകീറി പുറത്തിട്ടിരിക്കുകയാണ് ജിജി നിക്‌സണിന്റെ ഭര്‍ത്താവ് നിക്‌സണ്‍. നേരത്തെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ എഫ് ബി പോസ്റ്റിട്ടതിന്റെ പേരില്‍ വധഭീഷണി നേരിട്ട ജിജിയും പൊട്ടിത്തെറിച്ച് രംഗത്ത് വന്നിരുന്നു. സൈബര്‍ ഇടങ്ങളില്‍ ആക്രമിച്ചവരെ തേടിയുള്ള യാത്രയാണ് തന്നെ ഐഎസ്ഐഎസ് നെതിരായ എഴുത്തിലും, തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യയുടെ രൂപീകരണത്തിലും ജിജിയെ കൊണ്ടെത്തിച്ചതായി പറഞ്ഞ ജിജി നിക്സ്ണ്‍, സിപിഎം അനുഭാവിയായിരുന്ന തന്നെ സംഘപരിവാറില്‍ എത്തിച്ച കേരളാ താലിബാനികള്‍ക്ക് നന്ദിയും രേഖപ്പെടുത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ നിക്‌സണും രംഗത്ത. ജിജി നിക്‌സനെ ആക്രമിക്കും എന്ന് പറഞ്ഞപ്പഴും റേപ്പ് ചെയ്യുമെന്ന് പറഞ്ഞപ്പോഴും പ്രതികരിക്കാത്തവര്‍ മറ്റു ചിലരുടെ കാര്യത്തില്‍ നടത്തുന്ന പ്രതികരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജിജി നിക്‌സന്റെ ഭര്‍ത്താവ് നിക്‌സണ്‍ ജോണ്‍,ആന്റി ടെററിസം സൈബര്‍ വിങ്ങിലൂടെ ഭീകരവാദത്തിനെതിരെ പോരാടുന്ന നിക്‌സണ്‍ ജോണ്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.
ടാറ്റു സംഭവത്തില്‍ സത്രീ സ്വാതന്ത്യം എന്നു് പറഞ്ഞു ദിയാ സനാ എന്ന ഒരു ആക്ടിവിസ്റ്റു് കിടന്നു ആക്രോശിക്കുന്നു. ഇവരാരും ജിജി നിക്‌സന്റെ കാര്യത്തില്‍ ഇടപ്പെടാഞ്ഞതെന്തു കൊണ്ടു ? കേരളത്തിലെ സ്ത്രീ ആക്ടിവിസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീക്കു ഒപ്പം ആണോ ? ഐഎസ്‌ഐഎസിനെതിരെ എഴുതിയതിന്റെ പേരില്‍ ഒരു സാധാരണ വീട്ടമ്മയായ എന്റെ ഭാര്യയ്‌ക്കെതിരെ നടന്നതു സാമൂഹ്യമാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ,അതി ക്രൂരമായ സൈബര്‍ ആക്രമണം ആയിരുന്നു്. ജിജി നിക്‌സനെ റേപ്പു ചെയ്യുമെന്നും, കൈകള്‍ വെട്ടുമെന്നും , പച്ചക്കു കത്തിക്കുമെന്നും കൊല്ലുമെന്നും പതിനായിരങ്ങള്‍ പരസ്യമായി എഴുതിയപ്പോള്‍ ,പരസ്യമായി ആക്രോശിച്ചപ്പോള്‍ ഈ സനയെ ഒന്നും കണ്ടില്ലല്ലോ ? കേരളത്തിലെ ഒരു് ആക്ടിവിസ്റ്റുകളെയും, സാംസ്‌ക്കാരിക നേതാക്കന്മാരേയും, ഫെമിനിസ്റ്റുകളെയും ,സ്ത്രീ നേതാക്കന്മൊരേയും ഞങ്ങള്‍ ആരും കണ്ടില്ല. അപ്പോള്‍ ഈ 'സ്ത്രീ ' , 'സ്ത്രീ സ്വാതന്ത്യം ' എന്നതുകൊണ്ടു ഇവരെല്ലാം എന്താണു് ഉദ്ദേശിക്കുന്നതു് . ജിജിയെ ഈ സ്ത്രീ യുടെ ലിസ്റ്റില്‍ ഇവര്‍ ഉള്‍പ്പെടുത്തിയിട്ടില്ലയോ ? അതോ രഹ്നാ ഫാത്തിമയും,ബിന്ദു അമ്മണിയും , ചുംബനസമര നായികയും മാത്രം ആണോ ഇവരൊക്കെ ഈ സത്രീ എന്നതു കൊണ്ടുദ്ദേശിക്കുന്നതു.? അതോ ഹിന്ദുവിന്റെ നെഞ്ചത്തു് ചവിട്ടി ശബരിമലയില്‍ കയറിയുന്നവരെയാണോ ഇവര്‍ ഈ സ്ത്രീ എന്നതു കൊണ്ടുദ്ദേശിക്കുന്നതു ?
ജിജി നിക്‌സന്റെ ബിസിനസ്സും , ജീവിതവും ഇവിടുത്തെ ജിഹാദികള്‍ തകര്‍ത്തു. 14വധഭീഷണി ഫോണ്‍ വിളികള്‍, 5 പരസ്യമായ വധഭീഷണി സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍, എന്നിവ ജിജിയ്‌ക്കെതിരെ ഉണ്ടായി. 70 ലക്ഷം രൂപയിലധികം ചിലവഴിച്ചു് ഉണ്ടാക്കിയെടുത്ത, പത്തു് നാല്പതു് പേര്‍ പണിയെടുത്തുകൊണ്ടിരുന്ന ഒരു് സഥാപനം അവര്‍ തകര്‍ത്തു് തരിപ്പണം ആക്കി. വിദേശത്തു് 1500 -ലധികം എക്കര്‍ സഥലത്തു് അഗ്രികള്‍ച്ചറല്‍ ഫാം ഡിസ്സൈന്‍ ചെയ്യുവനായി ലഭിച്ച കോടികളുടെ വന്‍ ബിസിനസ്സ് ,ടിക്കറ്റും വിസായും അടിച്ചു് കഴിഞ്ഞതിനു് ശേഷം അവര്‍ തടഞ്ഞു്. ഏഅങഇഅ മെഡിക്കലും കഴിഞ്ഞു് പോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി ഉള്ളപ്പോള്‍ ആണു് ഈ ക്രൂരത അരങ്ങേറിയതു് എന്നോര്‍ക്കണം. ഒടുവില്‍ എന്നെയും ജിജിയെയും 'ചാണകം ' 'സംഘി ' 'ഞടട ചാരന്മാര്‍ ' , 'മനോ രോഗികള്‍ ' എന്നു നിരന്തരം വിളിച്ചും ,വിളിപ്പിച്ചും അവര്‍ ഞങ്ങളെ ഒന്നാന്തരം സംഘികളും ആക്കി മാറ്റി. അങ്ങനെ ഞങ്ങള്‍ സംഘപരിവാറിലും എത്തി.
ഇപ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെയും ഇന്‍ഡ്യന്‍ ആര്‍മി ഇന്റെലിജെന്‌സിന്റേയും സംരക്ഷണവലയത്തിലാണു് എന്റേയും ജിജിയുടേയും ജീവിതം. ഒന്നു് കണ്ണുതെറ്റിയാല്‍ ഏതു് നിമിഷവും ഞങ്ങള്‍ ഇരുവരും കൊലചെയ്യപ്പെട്ടേക്കാം. ഐഎസ്‌ഐഎസിന്റെ അന്തര്‍ദ്ധേശീയ ഹിറ്റ് ലിസ്റ്റില്‍ ആണു് ഞങ്ങളുടെ പേരുകള്‍ ഉള്ളതെന്നു് ഓര്‍ക്കണം. കഴിഞ്ഞ ഇടയ്ക്കു് ഇന്‍ഡ്യന്‍ ഡിഫന്‌സിന്റെ ഓഫീസില്‍ നിന്നു് എന്നെ നേരിട്ടു് വിളിച്ചിരുന്നു്. ഇടയ്ക്കിടയ്ക്കു് വീട്ടില്‍ വരുന്ന കേരളാ എടിഎസ് കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വാക്കുകളുടെ ശക്തി ചിലപ്പോള്‍ ഒക്കെ അല്പം ആശ്വാസം നല്‍കുന്നുണ്ട്. കേരളത്തിലെ മാധ്യമങ്ങളും, ദേശീയമാധ്യമങ്ങളും, അന്തര്‍ദ്ദേശീയ മാധ്യമങ്ങളും ഈ വിവരങ്ങള്‍ റിപ്പോര്‍ട്ടു് ചെയ്തത്് ആണ്. എന്നാല്‍ ൗ സ്ത്രീ ആക്ടിവിസ്റ്റുകളാന്നും കമാ എന്നൊരക്ഷരം ജിജിയുടെ കാര്യത്തില്‍ മിണ്ടിയതായി കാണുന്നില്ല. 80 ശതമാനം ശരീരം തളര്‍ന്നു് പോയ ഒരു് കുഞ്ഞിന്റെ അമ്മയാണ് ജിജി എന്നോര്‍ക്കണം. ഇവരാരും പ്രതികരിച്ചില്ലെന്നു് മാത്രം അല്ല, മാത്രം അല്ല ഒരാള്‍ ജിജിയെ അപമാനിച്ചു ീഡിയോയും ഇറക്കി. മറ്റൊരാള്‍ പോലീസില്‍ ആറേഴ് പരാതികളും ജിജിയ്‌ക്കെതിരെ നല്‍കി.
അപ്പോള്‍ കേരളത്തിലെ സ്ത്രീ ആക്ടിവിസം എന്നതു മകനെ കൊണ്ടു സ്വന്തം നഗ്‌ന മേനിയില്‍ ചിത്രം വരപ്പിക്കുന്നതും ശബരിമലയില്‍ കയറി ഹിന്ദുവിനെ അപമാനിക്കുന്നതും സ്വതന്ത്ര രതിയും മറ്റും ആണോ ? ഉത്തരം പൊതുജനം പറയട്ടേ ....''ഇങ്ങനെ നിക്‌സണ്‍ ജോണ്‍ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ അതില്‍ തുറന്നു കാട്ടപ്പെടുന്നത് ചിലരുടെയൊക്കെ സ്ത്രീ പക്ഷ നിലപാടുകളിലെ ഇരട്ടത്താപ്പ് തന്നെയാണ്.
https://www.facebook.com/Malayalivartha

























