ദമ്പതികളെ അതി ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തി, 45 പവന്‍ സ്വര്‍ണ്ണവും പതിനേഴായിരം രൂപയും മോഷ്ടിച്ച് പ്രതികള്‍ കടന്നു, വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും

വെണ്‍മണി ഇരട്ടക്കൊലക്കേസിലെ പ്രതികളായ ബംഗ്ലാദേശ് പൗരന്‍മാരാർക്ക് കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ലബിലു ഹസന് വധശിക്ഷ. രണ്ടാം പ്രതി ജുവല്‍ ഹസന് ജീവപര്യന്തം തടവും ലഭിച്ചു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2019 നവംബര്‍ 11 നാണ് കേസിന് ആസ്പദമായ സംഭവം.
ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണം ഉണ്ടെന്ന് മനസിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തലയ്ക്കടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. എ പി ചെറിയാന്‍, ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ എന്നിവരെയാണ് അതിക്രൂമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ 45 പവന്‍ സ്വര്‍ണ്ണവും പതിനേഴായിരം രൂപയും കവര്‍ന്നു.
സംഭവ ശേഷം കടന്നു കളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, അതിക്രമിച്ചു കയറല്‍, കവര്‍ച്ച തുടങ്ങി പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി.
https://www.facebook.com/Malayalivartha























