രാജ്ഭവനിലേക്കു വിളിച്ചിട്ടും വന്നില്ല!; കലാമണ്ഡലം കല്പിത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി ഗവര്‍ണര്‍

രാജ്ഭവനിലേക്കു വിളിച്ചിട്ടും വരാതിരുന്ന കലാമണ്ഡലം കല്പിത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി ഗവര്‍ണര്‍.ഡോ.ടി.കെ.നാരായണനെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന കാര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് നിയമോപദേശം തേടി.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരോടും ഗവര്‍ണറുടെ നിയമോപദേഷ്ടാവിനോടുമാണ് നിയമോപദേശം തേടിയത്. ഞായറാഴ്ച ചെന്നൈയിലേക്കു പോകുന്നതിനു മുന്‍പു തന്നെ ഗവര്‍ണര്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ക്കെതിരേ സ്വീകരിക്കേണ്ട അച്ചടക്ക നടപടിയില്‍ നിയമോപദേശം തേടി.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ 16നു തിരുവനന്തപുരത്തു മടങ്ങിയെത്തിയ ശേഷം തുടര്‍ നടപടിയുണ്ടാകും. ഭരണത്തലവനായ ഗവര്‍ണര്‍ നിര്‍ദേശിച്ചാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തുകയാണ് കീഴ്വഴക്കം. എന്നാല്‍, ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടും എത്താതിരുന്നതു ധിക്കാരപരമായ നിലപാടാണെന്നാണു ഗവര്‍ണറുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























