നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസ്; റോയ് വയലാട്ടിന്റെ ഇടക്കൊച്ചിയിലെ വീട്ടില്‍ റെയ്ഡ്; റോയിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സൂചന; കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതായി കമ്മീഷണർ

കൊച്ചി നഗരത്തിലെ നമ്ബര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ റോയ് വയലാട്ടിന്റെ ഇടക്കൊച്ചിയിലെ വീട്ടില്‍ റെയ്ഡ് നടത്തി പോലീസ്. റോയിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതായി പോലീസ് കമ്മീഷണര്‍ നാഗരാജു വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ റോയ് വയലാട്ടില്‍, രണ്ടാം പ്രതി സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ജാമ്യം അനുവദിച്ചു. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്ബര്‍ 18 ഹോട്ടലിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
https://www.facebook.com/Malayalivartha

























